BIZINDIANEWS

5ജി സേവനം അടുത്ത വർഷം മുതൽ; ആദ്യമെത്തുക രാജ്യത്തെ 13 നഗരങ്ങളിൽ

ന്യൂഡൽഹി: 2022ൽ 5ജി സേവനം രാജ്യത്ത് എത്തും. 5ജി പരീക്ഷണങ്ങൾ നിലവിൽ നടക്കുന്ന 13 നഗരങ്ങളിലായിരിക്കും സേവനം ആദ്യമെത്തുകയെന്ന് ടെലികോം വകുപ്പ്. ഗുരുഗ്രാം, ബെംഗളൂരു, കൊൽക്കത്ത, മുംബൈ, ചണ്ഡിഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നൗ, പുണെ, ഗാന്ധിനഗർ എന്നിവയാണ് നഗരങ്ങൾ. 5ജി സ്പെക്ട്രം ലേലം 2022 ഏപ്രിൽ–മേയ് മാസങ്ങളിൽ നടന്നേക്കുമെന്നാണ് കേന്ദ്രസർക്കാർ വിശദമാക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ലേലം സംബന്ധിച്ച് വിവിധ കൂടിയാലോചനകൾ നടത്തി വരികയാണ്.

ട്രായ് ഫെബ്രുവരി–മാർച്ച് മാസത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ഇതിനു ശേഷം ലേല നടപടികളിലേക്കു കടക്കും. ജനുവരി–മാർച്ച് കാലയളവിൽ ലേലം നടക്കുമെന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ട്രായിയുടെ നടപടിക്രമങ്ങൾ നീണ്ടു.ടെലികോം കമ്പനികൾക്ക് 5ജി ട്രയൽ നടത്താനുള്ള സമയം 6 മാസം കൂടി നീട്ടിക്കൊടുത്തിരുന്നു. 5ജി സാങ്കേതികവിദ്യ പൂർണതോതിൽ സജ്ജമാക്കാൻ കൂടുതൽ സമയം വേണമെന്ന ടെലികോം കമ്പനികളുടെ ആവശ്യത്തെ തുടർന്നാണ് മേയ് വരെ നീട്ടിയത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close