INDIANEWSTrending

കമ്മട്ടത്തിൽ നിന്ന് ചൂടോടെ കവർച്ച! റിസർവ് ബാങ്കിന്റെ നാസിക്കിലെ കറൻസിനോട്ട് അച്ചടി കേന്ദ്രത്തിൽ നിന്ന് മോഷണം പോയത് അഞ്ചുലക്ഷത്തോളം രൂപ; കപ്പലിലെ കള്ളനെ തിരക്കി പോലീസ്

നാസിക്: റിസർവ് ബാങ്കിന്റെ നാസിക്കിലെ പ്രസില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപ മോഷണം പോയതായി പരാതി. രാജ്യത്തെ പ്രധാന കറന്‍സി നോട്ട് അച്ചടി കേന്ദ്രമായ നാസിക്കിൽ പുറത്ത് നിന്നുള്ളവർക്ക് അകത്തേക്ക് പ്രവേശനമില്ല. അതിനാൽ ജീവനക്കാരിൽ ആരെങ്കിലും ഒരാളാകാം പ്രതിയെന്നാണ് പോലീസ് നിഗമനം.

ജൂൺ 29ന് മുൻപാണ് മോഷണം നടന്നിട്ടുള്ളത് എന്ന് അധികൃതർ വ്യക്‌തമാക്കി. 500 രൂപയുടെ ആയിരം നോട്ടുകളാണ് കാണാതായത്. ജോലിക്കാര്‍, സ്റ്റാഫ്, സുരക്ഷ ഉദ്യോഗസ്ഥര്‍ എന്നിവരിലാരെങ്കിലുമാകാം പണം മോഷ്ടിച്ചതെന്നും പരാതിയില്‍ പറയുന്നു. കേസ് ഗൗരവമായി അന്വേഷിക്കാന്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷന് നിര്‍ദേശം നല്‍കിയെന്ന് നാസിക് സിറ്റി പൊലീസ് കമ്മീഷണര്‍ ദീപക് പാണ്ഡെ വ്യക്‌തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു.

പാക്കിങ് സെക്ഷനിലെ ഉദ്യോഗസ്ഥരിലൊരാളാണ് പണം മോഷ്ടിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മോഷണക്കേസിൽ പോലീസ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close