NEWSSPORTS

ഒരോവറിൽ 6 സിക്സ് ; വമ്പന്മാരുടെ പട്ടികയിൽ ഇനി അമേരിക്കൻ താരം ജസ്ക്കരൺ മൽഹോത്രയും

ഏകദിന ക്രിക്കറ്റ് മത്സരത്തിൽ അമേരിക്കൻ താരത്തിനു ചരിത്ര നേട്ടം. പാപ്പുവ ന്യൂ ഗിനിയക്കെതിരായ മത്സരത്തിൽ ഓരോവറിലെ എല്ലാ പന്തുകളും സിക്സർ പായിച്ചാണ് അമേരിക്കൻ താരം ജസ്ക്കരൺ മൽഹോത്ര ചരിത്ര നേട്ടം സ്വന്തമാക്കിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഈ നേട്ടം നേടുന്ന നാലാമത്തെ താരവും ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്സിനു ശേഷം ഏകദിനത്തിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവുമായി മാറി ഇതോടെ ജസ്ക്കരൺ. മത്സരത്തിൽ പുറത്താകാതെ നിന്ന താരം 124 പന്തിൽ 4 ഫോറും 16 സിക്‌സും പായിച്ചാണ്‌ 173 റൺസ് നേടിയത്. ഈ മത്സരത്തിലൂടെ ഒരു അമേരിക്കൻ താരം ഏകദിനത്തിൽ നേടുന്ന ആദ്യ സെഞ്ചുറി എന്ന നേട്ടവും ഇതോടെ ജസ്ക്കരൺ സ്വന്തമാക്കി.

മത്സരത്തിന്റെ അവസാന ഓവറിലാണ് മൽഹോത്ര ഈ നേട്ടം സ്വന്തമാക്കിയത്. പാപ്പുവ ന്യൂ ഗിനിയ താരമായ ഗൗഡി ടോക്കയാണ് ഈ അപൂർവ റെക്കോർഡിന് ഇരയായ താരം. രാജ്യാന്തര ക്രിക്കറ്റിൽ ഇതിനു മുൻപ് ദക്ഷിണാഫ്രിക്കൻ താരം ഹെർഷൽ ഗിബ്‌സ് നെതർലൻഡ്സ് താരം ഡാൻ വൻ ബുൻഗേക്കെതിരെയും ഇന്ത്യൻ താരം യുവരാജ് സിംഗ് ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡിനെതിരെയും വിൻഡീസ് താരം കീറൺ പൊള്ളാർഡ് ശ്രീലങ്കൻ താരം അഖില ധനഞ്ജയക്കെതിരെയും ഓരോവറിലെ 6 പന്തും ബൗണ്ടറി കടത്തിയിരുന്നു.

ഇന്ത്യൻ വംശജനായ ജസ്ക്കരൺ ചണ്ഡീഗഢിലാണ് ജനിച്ചതെങ്കിലും പിന്നീട് അമേരിക്കയിലേക്ക് താമസം മാറുകയായിരുന്നു. പരമ്പരയിലെ ആദ്യ ജയം നേരത്തെ സ്വന്തമാക്കിയ അമേരിക്ക രണ്ടാം മത്സരത്തിൽ 4 വിക്കറ്റിന് 72 റൺസ് എന്ന നിലയിൽ പതറുമ്പോഴാണ് ജസ്ക്കരൺ ബാറ്റിങിറങ്ങുന്നത്. അഞ്ചാമനായി ബാറ്റിങിനിറങ്ങിയ ജസ്ക്കരന്റെ പിൻബലത്തിൽ അമേരിക്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയ 137 റൺസിന്‌ എല്ലാവരും പുറത്തായി. ഇതോടെ 134 റൺസിന്റെ വമ്പൻ ജയം അമേരിക്ക നേടി. ഇതോടെ രണ്ടു മത്സരങ്ങളുടെ പരമ്പര അമേരിക്ക തൂത്തുവാരി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close