KERALANEWSTop News

ഇടുക്കി ആനച്ചാലിൽ 6 വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പോലീസ് പിടിയിൽ

ഇടുക്കി: ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി. മുതുവാൻകുടിയിൽ നിന്നാണ് മുഹമ്മദ് ഷാനെ പിടികൂടിയത്. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ അമ്മയെയും സഹോദരിയെയും മക്കളെയും ആക്രമിക്കുകയായിരുന്നു.

ആനച്ചാലിൽ നടന്നത് റിപ്പർ മോഡൽ കൊലപാതകം. ഉറങ്ങിക്കിടന്ന ആറുവയസ്സുള്ള കുഞ്ഞിനെയാണ് പ്രതി അതിക്രൂരമായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവ് ഷാൻ ആണ് വീട്ടിൽ അതിക്രമിച്ച് കയറി ക്രൂര കൃത്യം നടത്തിയത്. ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയുടെ മാതാവിന്റെയും മുത്തശ്ശിയുടെയും നില ഗുരുതരമാണ്. പ്രതി ഷാൻ ഇപ്പോൾ ഒളിവിലാണ്. വണ്ടിപ്പെരിയാർ പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തുകയാണ്.

ഇന്ന് വെളുപ്പിനെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടിൽ അതിക്രമിച്ചുകയറിയ ഷാൻ വീട്ടിലുള്ളവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആമക്കുളം സ്വദേശി റിയാസിന്റെ മകൻ അൽത്താഫ് ആണ് മരിച്ചത്. ആക്രമണത്തിൽ അൽത്താഫിന്റെ മാതാവ് സഫിയ (32) മുത്തശ്ശി സൈനബ (70) എന്നിവർക്ക് പരിക്കേറ്റു. ഇവർ രണ്ടുപേരുടെയും നില ഗുരുതരമാണ്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 15 വയസ്സുകാരിയായ ആഷ്മി വീട്ടിൽ നിന്ന് ഇറങ്ങിയോടിയതുകൊണ്ട് മാത്രമാണ് രക്ഷപെട്ടതെന്നാണ് പുറത്തുവരുന്ന വാർത്ത.

അടുത്തടുത്ത മൂന്ന് വീടുകളിലായാണ് ഇവർ താമസിച്ചിരുന്നത്. സഫിയയും ആൽത്താഫും താമസിച്ചിരുന്ന വീട്ടിലേക്ക് ഷാൻ അതിക്രമിച്ച് കയറുകയായിരുന്നു. അൽത്താഫിനെ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്നപ്പോഴാണ് അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റത്. വണ്ടിപ്പെരിയാർ പോലീസ് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close