INDIANEWS

ഡൽഹിയിൽ 6 വയസുകാരിക്ക് ക്രൂര പീഡനം; പ്രതി പിടിയിൽ

ഡൽഹി: ഡൽഹിയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. റോഹ്ത്തകിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയുമായി നിൽക്കുന്ന ഇയാളുടെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഗുരുതര പരിക്കേറ്റ് രാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും ചികിത്സയിലാണ്.

ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ രാം മനോഹർ ലോഹിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ പ്രതി പിടിച്ചു കൊണ്ടുപോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.

വീടിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. തുടർന്ന് പൊലീസിൽ പരാതി നൽകി. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ല. ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

ഡൽഹി കോത്‌ലാ മുബാറക്പൂരിൽ 15 കാരിയായ പെൺകുട്ടി പീഡനത്തിനിരയായെന്ന വാർത്ത പുറത്ത് വന്ന ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു പീഡന വാർത്ത പുറത്ത് വരുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close