
ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ 62കാരിയെ വീട്ടുടമ ബലാത്സംഗം ചെയ്തതായി പരാതി. വീട്ടുടമസ്ഥൻ തന്നെ ബലാത്സംഗം ചെയ്തു എന്ന സ്ത്രീയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും 67കാരനായ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.ചെക്ക് മടങ്ങിയതിന്റെ പേരിൽ സ്ത്രീയും വീട്ടുടമസ്ഥനും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നതായും ഇരയായ സ്ത്രീയുടെ പരാതിയിൽ വീട്ടുടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തതായും ഗർഹ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാകേഷ് തിവാരി അറിയിച്ചു.