NEWSTrendingviral

വിവാഹച്ചടങ്ങിലെ ഡിജെ കേട്ട് 63 കോഴികൾ ഹൃദയംപൊട്ടി മരിച്ചു; പരാതിയുമായി കോഴിക്കർഷകൻ

ഒഡിഷ: വിവാഹച്ചടങ്ങിലെ ഉച്ചത്തിലുള്ള ഡിജെ സംഗീതം തന്റെ 63 കോഴികളെ കുരുതി കൊടുത്തെന്ന പരാതിയുമായി കോഴിക്കർഷകൻ. ബലാസോർ ജില്ലയിലെ പൗൾട്രി ഫാം ഉടമയാണ് പരാതി നൽകിയിരിക്കുന്നത്. വിവാഹച്ചടങ്ങുകളിൽ അതിഥികളെ സന്തോഷിപ്പിക്കാൻ ഉച്ചത്തിലുള്ള ഡിജെ സംഗീതം വക്കുകയായിരുന്നു.

വരനെ വരവേൽക്കുന്ന ചടങ്ങിനിടെയുണ്ടായ അമിത ശബ്ദസംഗീതം കേട്ട് തന്റെ ഫാമിലെ 2000ത്തോളം കോഴികളും പേടിച്ചരണ്ടു. ഇത് കണ്ട് വിവാഹത്തിന് പങ്കെടുത്തവരോട് ശബ്ദം കുറയ്ക്കാൻ അഭ്യർത്ഥിച്ചെങ്കിലും മദ്യലഹരിയിലായിരുന്നവർ മോശമായാണ് പ്രതികരിച്ചത്. ഇതിനിടെ ചകിതരായ കോഴികൾ ഫാമിനുള്ളിൽ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങുകയും ഒരു മണിക്കൂറിനുള്ളിൽ 63 കോഴികൾ ഹൃദയസ്തംഭനം വന്ന് ജീവൻ വെടിയുകയുമായിരുന്നെന്ന് പരീദ പറയുന്നു.

ഉച്ചത്തിലുള്ള ശബ്ദം പക്ഷികളിൽ ഞെട്ടലുണ്ടാക്കുമെന്നും ഇത് മരണത്തിന് കാരണമായേക്കാമെന്നും പ്രദേശത്തെ വെറ്ററിനറി ഡോക്ടറും പറഞ്ഞതോടെയാണ് പരീദ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയൽവാസിയായ രാമചന്ദ്ര പരീദയെ സമീപിച്ചത്.എന്നാൽ ആരോപണം അടിസ്ഥാനരഹിതമാണ് എന്നായിരുന്നു അയൽവാസിയുടെ പ്രതികരണം. കോഴികളെ ഒരു സ്ഥലത്തുനിന്ന് മറ്റിടങ്ങളിലേക്ക് റോഡ് മാർഗം കൊണ്ടുപോകുമ്പോൾ ഹോൺ ശബ്ദം കേട്ട് ഒന്നും സംഭവിക്കുന്നില്ലെങ്കിൽ പിന്നെ ഡിജെ സംഗീതം കേട്ട് എങ്ങനെ മരണം സംഭവിക്കുമെന്നാണ് ഇയാളുടെ വാദം. ഏതായാലും ബലാസോർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് കർഷകൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close