Breaking NewsKERALATop News

കാലവര്‍ഷം ശക്തിപ്രാപിക്കുന്നു, കേരളത്തില്‍ അതീവ ജാഗ്രത. ഒഡിയാ തീരത്ത് ഒരു ന്യൂനമര്‍ദ്ദംകൂടി

ഡാമുകള്‍ തുറക്കുന്നു

മംഗളം മീഡിയ നെറ്റ് വര്‍ക്ക്‌
തിരുവനന്തപുരം : കേരളത്തിലെത്തില്‍ മഴ കനത്തു. അങ്ങോളമിങ്ങോളം ആറുകള്‍ കരകവിഞ്ഞു. റോഡുകള്‍ പലതും വെള്ളത്തിലായി ഗതാഗതം മുടങ്ങി. പ്രധാനപ്പെട്ട ഡാമുകളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ മഴകൊണ്ടുതന്നെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നിരുന്നു. ഇപ്പോള്‍ പലതും തുറന്നു വിടേണ്ട അവസ്ഥയിലാണ്. ഇതില്‍ പ്രധാനമായ പമ്പ അണക്കെട്ട് തുറന്നു. അച്ഛന്‍കോവിലാറും മണിമലയാരും നിറഞ്ഞു കവിഞ്ഞ് കരയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു തുടങ്ങി. ഇതോടെ പത്തനംതിട്ടയിലെ റാന്നി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് പലരും മാറുകയും ചെയ്തു. മൂന്നു ദിവസം കൂടി കനത്ത മഴക്കുള്ള സാധ്യത അധികൃതര്‍ അറിയിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെക്കല്‍ ഭീകരമായ ഒരവസ്ഥയാകും വരാന്‍ പോകുന്നതെന്നാണ് വിലയിരുത്തര്‍. ഒപ്പം ബംഗാള്‍ ഒറീസ്സ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദവും ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട് കൂടാതെ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തല്‍.
ഇടുക്കിയില്‍ ശക്തമായ കാറ്റും മഴയും കാരണം മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ എന്നിവ ഉണ്ടായിട്ടുണ്ട്. മൂന്നാറിലെ അവസ്ഥ ഇപ്പൊഴും മോശമാണ്. മണ്ണിടിച്ചില്‍ കൊണ്ട് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൊബൈല്‍ റേഞ്ചില്ലാത്തതും അപകടം അറിഞ്ഞാല്‍ വിളിച്ചുപറയാന്‍ പോലും കഴിയാത്ത അവസ്ഥയിലെത്തിക്കുന്നു. കാറ്റും മഴയും വന്‍ തോതില്‍ കൃഷിനാശവും ഉണ്ടാക്കിയിട്ടുണ്ട്. കോട്ടയത്തെ നഗരം വെള്ളത്തിലാണ്. പലവീടുകളിലും വെള്ളം കേറുകയും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്തു. ആലപ്പുഴയിലെ സ്ഥിതിയും മോശമാണ്മലയോരമേഖലയില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്നു മീനച്ചിലാറില്‍ വെള്ളം പൊങ്ങിയതും ഒപ്പം മണിമലയാറും അച്ചങ്കോവിലാറും ഉള്‍പ്പെടെയുള്ളവയിലെ വെള്ളം ഒഴുകിയെത്തുന്നതും കുട്ടനാടിനെ ദുരിതത്തിലാക്കുന്നുണ്ട്.
ആദ്യമഴപെയ്തപ്പോള്‍ തന്നെ എറണാകുളം നഗരം വെള്ളത്തിലായിരുന്നു. പലയിടത്തും വീടുകളില്‍ ആളുകള്‍ക്ക് ഭക്ഷണം പോലും പാകം ചെയ്യാന്‍ പറ്റാത്ത അവ്സ്ഥയായതിനാല്‍ പട്ടിണിയുമാണ്. കറണ്ടില്ലാത്തതും മൊബൈല്‍ ചാര്‍ജു തീരാറായതും ജനങ്ങളെ ദുരിതത്തിലാക്കുന്നു.
തൃശ്ശൂരില്‍ പലയിടത്തും വെള്ളം കയറിക്കഴിഞ്ഞു കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടി അപകടം നടന്ന കവലപ്പറയും പരിസര പ്രദേശവും നിലമ്പൂരുമെല്ലാം അപകടത്തിന്റെ നിഴലിലാണ്. വയനാട്ടിലെ കബനി കരകവിഞ്ഞാണ് ഒഴുകുന്നത്. ചാലിയാറിലെ വെള്ളവും വയനാടിനെ ഭീതിയിലാക്കിയിട്ടുണ്ട്. മലപ്പുറത്തിന്റെ പലഭാഗത്തും ഉരുള്‍പൊട്ടല്‍ ഭീഷണി രൂക്ഷമാണ്. പല പട്ടണങ്ങളും വെള്ളത്തിലായത്തോടെ ഗതാഗതം പലയിടത്തും സ്തംഭിച്ച മട്ടാണ്.
അപകടം നടന്ന രാജമലയില്‍ ഇതിനിടെ പ്രതിപക്ഷ നേതാവും കേന്ദ്ര സഹമന്ത്രിയും എത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
“മൂന്നാറിന് മാത്രമായി നിയമം നടപ്പിലാക്കണം , വിനോദസഞ്ചാര മേഖലയും കര്‍ഷകരെയും പ്രകൃതിയെയും പരിഗണിച്ചു ഒരു നിയമം ഇവിടെ നടപ്പിലാക്കണം. അനധികൃതസ്ഥലം കയ്യേറ്റവും ഹോംസ്റ്റേ പോലുള്ളവയുടെ നിര്‍മാണവും ഇവിടെ കൂടുതലാണ്. ഇതൊഴിവാക്കണം “എന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം പറഞ്ഞത്. മഴ ഇവിടുത്തെ പ്രവര്‍ത്തങ്ങളെ ബാധിക്കുന്നുണ്ടെങ്കിലും തിരച്ചില്‍ ഇപ്പൊഴും തുടരുന്നു.
കോവിഡിനൊപ്പം എത്തിയ ഈ ദുരിതപ്പെയ്ത് കഴിഞ്ഞവര്‍ഷങ്ങളിലെക്കാള്‍ ഭീകരമായിരിക്കുമെന്ന് പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാര്യങ്ങള്‍ അതിഭീകരാവസ്ഥയിലേക്കാണ് നീളുന്നത് . ഇനിയും മഴ തുടരുന്നത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് അധികൃതര്‍.

Tags
Show More

Related Articles

Back to top button
Close