KERALANEWS

മാതാ അമൃതാനന്ദമയിയുടെ ജന്മദിനം നാളെ; ലോകസമാധാനത്തിനായി പ്രാർത്ഥനകളോടെ 193 രാജ്യങ്ങളിലെ ഭക്തർ

കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയിയുടെ 68 ആം ജന്മദിനമായ നാളെ ആഘോഷങ്ങളില്ലാതെ സാധാരണ ദിനമായി ആചരിക്കുമെന്ന് മഠം അധികൃതര്‍ അറിയിച്ചു. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയിൽ കൊല്ലം വളളിക്കാവ് അമൃതപുരി ആശ്രമത്തിൽ നടക്കും. കോവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഘോഷങ്ങളില്ലാത്തത്.

193 രാജ്യങ്ങളിലെ ഭക്തർ ലോകസമാധാനത്തിനായി പ്രാർത്ഥനകളിൽ ഏർപ്പെടും. യജ്ഞങ്ങളും പ്രാർത്ഥനാ ചടങ്ങുകളും ലളിതമായ രീതിയി‌ലാണ് അമൃതപുരി ആശ്രമത്തിൽ ക്രമീകരിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വരുന്ന അമ്മയുടെ ഭക്തര്‍ അമൃതപുരിയില്‍ ഒത്തുചേര്‍ന്നാന്ന് ജന്മദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷവും ആഘോഷങ്ങള്‍ ഒഴിവാക്കിക്കൊണ്ട് വിശ്വശാന്തിക്കുള്ള സമാധാനദിനമായി ആചരിക്കും. ഗുരുപാദുക പൂജയ്ക്ക് ശേഷം മാതാ അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും. ലോകമെങ്ങുമുളള ഭക്തര്‍ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളിലൂടെ ചടങ്ങുകള്‍ തല്‍സമയം വീക്ഷിക്കാനാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close