KERALATrending

7ാം ക്ലാസുകാരന്‍ കാട്ടില്‍ മരുന്ന് ശേഖരിക്കാന്‍ പോയി; കാട്ടാനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ടു, ചുഴറ്റിയെറിഞ്ഞു

തിരുവനന്തപുരം: അമ്പൂരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഏഴാം ക്ലാസുകാരന്‍ മരിച്ചു. ആന കുട്ടിയെ ചുഴറ്റിയെറിയുകയായിരുന്നു. പേരങ്കല്‍ സെറ്റില്‍മെന്റിലെ ഷിജുവാണ് കൊല്ലപ്പെട്ടത്. ശ്രീജിത്ത്, അലന്‍ എന്നിവര്‍ക്കും പരിക്കേറ്റു.ബുധനാഴ്ച ഉച്ചയോടെ വനത്തില്‍ മരുന്നും വിറകും ശേഖരിക്കാന്‍ ഷിജുവും മൂന്ന് സുഹൃത്തുക്കളും പോയത്. അതിനിടെ ഇവര്‍ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. ആനയുടെ തുമ്പിക്കൈയില്‍ അകപ്പെട്ട ഷിജുവിനെ ആന ചുഴറ്റിയെറിഞ്ഞു. മറ്റുള്ളവര്‍ അപ്പോഴെക്കും ഓടി രക്ഷപ്പെട്ടിരുന്നു. ഇതറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെത്തിച്ചത്.ഒപ്പം പോയവരുടെ പരിക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വനപ്രദേശത്തെ ആദിവാസി കോളനിക്ക് സമീപം അനശല്യം രൂക്ഷമാണെന്ന് ഇവര്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close