INDIA

70 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനം: തെലങ്കാന അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ അറസ്റ്റില്‍

ഹൈദരാബാദ്: 70 കോടി രൂപയുടെ അനധികൃത സ്വത്ത് സംബാധനത്തിന്റെ പേരില്‍ ഹൈദരാബാദിലെ അഴിമതി വിരുദ്ധ ബ്യൂറോ അധികൃതര്‍ തെലങ്കാന അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ യെലാമകുരി നരസിംഹ റെഡ്ഡിയെ അറസ്റ്റ് ചെയ്തു.നരസിംഹ റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍, അനന്തപൂരില്‍ ഇദ്ദേഹത്തിന്റെ പേരിലുള്ള 55 ഏക്കര്‍ കാര്‍ഷിക ഭൂമിയുടെയും ഹൈദരാബാദിലെ മാധാപൂരിലെ സൈബര്‍ ടവേഴ്സിന് സമീപം 1960 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള നാല് പ്ലോട്ടുകളുടെയും മറ്റ് രണ്ട് ഭവന പ്ലോട്ടുകളുടെയും നാല് നില വാണിജ്യ സമുച്ചയത്തിന്റെയും രേഖകള്‍ കണ്ടെത്തി.

”വൈദ്യപരിശോധനയ്ക്ക് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്ന നരസിംഹ റെഡ്ഡിയുടെ പേരില്‍, കണക്കാക്കാത്ത 15 ലക്ഷം രൂപ പണവും റിയല്‍ എസ്റ്റേറ്റ്, മറ്റ് ബിസിനസുകളില്‍ നിക്ഷേപവും നടത്തിയിരുന്നു”എന്ന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നിയമവിരുദ്ധവായി കൈവശപ്പെടുത്തിയിരുന്ന ഈ വരുമാനസ്രോതസുകള്‍ ഇദ്ദേഹം ഏര്‍പ്പെട്ടിരുന്ന അഴിമതി പ്രവര്‍ത്തനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.ഒരു പൊതുസേവകനെന്ന നിലയില്‍ സേവനത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തില്‍ നിന്ന് ഉണ്ടായ ഇത്തരം ഒരു അഴിമതി ഡിപ്പാര്‍ട്ടുമെന്റിലെ മറ്റ് ഉദ്യോഗസ്ഥരേയും സംശയത്തിന്റെ നിഴലിലാക്കുന്നു. ”ഇപ്പോഴത്തെ വിപണി അനുസരിച്ച് കണ്ടെത്തിയ സ്വത്തുക്കളുടെ മൂല്യം ഏകദേശം 70 കോടി രൂപയാണ്”.ഇക്കാര്യത്തില്‍ ഡിഎ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close