KERALANEWS

ശുചീകരണജോലിക്ക് വീട്ടിലെത്തിയ യുവതിക്ക് പീഡനം; എഴുപതുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച എഴുപതുകാരൻ അറസ്റ്റിൽ. ആനയറയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്റ്റെല്ലസ് ഫെര്‍ണാണ്ടസ് (70) ആണ് പേട്ട പൊലീസിന്റെ പിടിയിലായത്. വീട്ടില്‍ ക്ലീനിംഗ്‌ ജോലിക്കെന്നു പറഞ്ഞ് യുവതിയെ പ്രതി ഓട്ടോയില്‍ കയറ്റി ഫ്ളാറ്റില്‍ കൊണ്ടുവന്നശേഷം പീഡിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

വീട്ടിലെ ശുചീകരണ ജോലിക്കെന്ന് പറഞ്ഞ് യുവതിയെ ഓട്ടോയിൽ കയറ്റി വീട്ടിൽ എത്തിച്ച ശേഷം പീഡിപ്പിച്ചെന്നാണ് കേസ്. രക്ഷപ്പെട്ട് ഓടിയ യുവതി പേട്ട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.പേട്ട എസ്.എച്ച്‌.ഒ ബിനുകുമാര്‍, എസ്.ഐ രതീഷ്, സി.പി.ഒമാരായ ഉദയന്‍, ഷമി എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ പ്രതിയെ പിടികൂടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close