INDIANEWSTrending

72 ാം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യമിന്ന് 72 ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. രാജ്പഥിലെ പരേഡ് അടക്കുമുള്ള ആഘോഷ പരിപാടികള്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഇന്ന് നടന്നത്. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ത്രിതല സുരക്ഷാക്രമീകരണങ്ങള്‍ക്കു നടുവിലാണ് ഡല്‍ഹി ഇന്ന്. രാവിലെ പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിനു സമീപത്തുള്ള ദേശിയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. 1966 നു ശേഷം മുഖ്യ അതിഥി ഇല്ലാത്ത മറ്റെരു റിപ്പബ്ലിക് ദിനമായിരുന്നു 2021 ന്റെ.50 വർഷത്തിനിടെ ആദ്യമായാണ് അതിഥിയില്ലാതെ റിപ്പബ്ലിക് ദിനം കടന്നുപോകുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഇക്കുറി അതിഥിയായി നിശ്ചയിച്ചിരുന്നെങ്കിലും ബ്രിട്ടനിൽ കോവിഡ് രൂക്ഷമായതോടെ അദ്ദേഹം യാത്ര റദ്ദാക്കി. 1952, 1953, 1966 വർഷങ്ങളിലും റിപ്പബ്ലിക് ദിനാഘോഷത്തിന് അതിഥിയുണ്ടായിരുന്നില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close