
ഗോവ:അമ്പത്തൊന്നാമത് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഇക്കുറി പരിമിതമായ തോതില്‍ ഓണ്‍ലൈനിലും അല്ലാതെയുമായി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് മേള. വര്‍ഷങ്ങളായി വന്‍ ആഘോഷമായി സംഘടിപ്പിക്കപ്പെടാറുള്ള മേള ഇക്കുറി കോവിഡ് പശ്ചാത്തലത്തിലാണു ചുരുങ്ങിയ നിലയ്ക്ക് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ചശേഷമാണ് മേള സംബന്ധിച്ച തീരുമാനം പുറത്തുവിട്ടത്.
16 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളുള്‍പ്പെടുന്ന മത്സരവിഭാഗവുമായി വളരെ കുറച്ച് ക്ഷണിതാക്കളോടെയാവും കലാ അക്കാദമിയില്‍ ഇക്കുറി മേള സംഘടിപ്പിക്കുക. സാഹചര്യമനുസരിച്ച് ഒന്നോ രണ്ടോ പൊതുവേദികളില്‍ കൂടി കര്‍ക്കശമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് പ്രദര്ശനങ്ങളുണ്ടാവും. ഓണ്‍ലൈന്‍ പ്ളാറ്റ്ഫോമിലൂടെ ചലച്ചിത്രമേള വിദൂരത്തിരുന്നും പ്രതിനിധികള്‍ക്ക് ആസ്വദിക്കാന്‍ പാകത്തിനാണ് തയാറെടുക്കുന്നത്. ഇന്ത്യന്‍ പനോരമയിലേക്കുളള ചിത്രങ്ങള്‍ ക്ഷണിച്ചു കഴിഞ്ഞു.