Breaking NewsHEALTHNEWSTrending

ഈ എട്ട് പൊസിഷനുകളിൽ നിങ്ങളുടേത് എങ്ങനെയാണ്? പങ്കാളിയെ ചേർത്ത്‌ പിടിച്ച്‌ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ ദമ്പതികൾക്കിടയിലെ ചില രഹസ്യങ്ങൾ

കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുന്നതിന് കിടപ്പറ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിടപ്പറക്കുള്ളിൽ പറഞ്ഞു തീർക്കാവുന്ന ചെറിയചെറിയ പിണക്കങ്ങൾ പോലും പലരും പർവതീകരിച്ച് കുടുംബ ബന്ധങ്ങളെ ശിഥിലമാക്കാറുണ്ട്. തങ്ങളുടെ സ്നേഹം പരസ്പരം തിരിച്ചറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകളും പങ്കാളികളുടെ മനസ്സും അടുത്തറിയാൻ ഏറ്റവും നല്ല മാർഗം കിടപ്പുമുറിയിലെ ഉറക്കത്തിന്റെ രീതി നോക്കിയാൽ മതിയാവും. പങ്കാളിയ്ക്കൊപ്പം കിടന്നുറങ്ങുന്ന രീതികൾ പങ്കാളികളുടെ പരസ്പര അടുപ്പവും സ്നേഹവും എങ്ങനെയെന്ന് പറയും.

  1. ക്ലാസിക്ക് സ്പൂൺ

ചില നവ ദമ്പതികൾ ആദ്യത്തെ കുറെ കാലത്തോളം രണ്ടുപേരും ഒരേ വശത്തേക്ക് തിരിഞ്ഞ് പുരുഷൻ സ്ത്രീയെ മാറോട് അടുക്കി പിടിച്ച് കിടന്നുറങ്ങുകയും ചെയ്യുന്നു. ഇത് ദമ്പതികൾക്ക് പരസ്പരം ഉള്ള സ്നേഹം, സുരക്ഷിതത്വം എന്നിവ മനസിലാക്കാൻ സഹായകമാവുന്നു. ഇത്തരം രീതികളെ ക്ലാസിക്ക് സ്പൂൺ എന്നാണ് അറിയപ്പെടുന്നത്.

  1. സ്വീറ്റ് ഹാർട്ട്സ് ക്രാഡിൽ

പരസ്പരം കെട്ടുപുണർന്ന് മുഖത്തോട് മുഖം നോക്കി ഭർത്താവിന്റെ കൈകളിലേക്ക് ഭാര്യയെ അടക്കി പിടിച്ച് കിടന്നുറങ്ങുന്ന ഒരു രീതി ഉണ്ട്. ഇതിനെ സ്വീറ്റ് ഹാർട്ട്സ് ക്രാഡിൽ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം രീതിയിലൂടെ പരസ്പര വിശ്വാസത്തിന്റെ അളവ് വർധിക്കുകയും താൻ ഇല്ലാതെ പങ്കാളി പൂർണ്ണമല്ല എന്ന തോന്നൽ പരസ്പരം ഉണ്ടാവുകയും ചെയ്യുന്നു.

  1. ഷിംഗിൾസ്

ഭർത്താവിന്റെ നെഞ്ചിലേക്ക് ഭാര്യ മുഖം അമർത്തി കിടന്നുറങ്ങുന്ന ഒരു രീതി ഉണ്ട്. ഇത്തരം രീതിയെ ഷിംഗിൾസ് എന്നാണ് അറിയപ്പെടുന്നത്. ഭൂരിഭാഗം സ്ത്രീകളും കിടപ്പുമുറിയിൽ ആഗ്രഹിക്കുന്നതും ഈ രീതി തന്നെയാണ്. ഭർത്താവിന്റെ നെഞ്ചിന്റെ താളം പോലും തനിക്ക് അറിയാം എന്ന ആത്മവിശ്വാസം ഈ രീതിയിലൂടെ സ്ത്രീയ്ക്ക് ലഭിക്കുന്നു. ഇത് ദാമ്പത്യ ബന്ധത്തിന്റെ ആഴം വർധിപ്പിക്കുന്നു.

  1. ഷട്ട് അപ്പ്

ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങൾ ദാമ്പത്യത്തിൽ ആരംഭിക്കുമ്പോൾ കിടക്കുന്ന രീതിയിലും മാറ്റം വരാറുണ്ട്. തമ്മിൽ ഉള്ള കലഹങ്ങൾ കാരണം പലപ്പോഴും പങ്കാളിയുടെ ചലനങ്ങൾ പരസ്പരം ബുദ്ധിമുട്ടായി തോന്നാം. ഇത്തരം അനിഷ്ടത്തിന്റെ ഭാഗമായി ദമ്പതികളിൽ ഒരാൾ പുറം തിരിഞ്ഞു കിടക്കുന്നതും ശ്വാസത്തിന്റെ പോലും ശബ്ദത്തെ അസഹനീയം ആയി കണ്ട് ചെവി പൊത്തി ഇരിക്കുന്നതും ഒക്കെ പതിവാകാറുണ്ട്. ഇത്തരം രീതിയെ ഷട്ട് അപ്പ് എന്നാണ് അറിയപ്പെടുന്നത്.

  1. ഗ്രാബ്

ഭാര്യയോ ഭർത്താവോ കൂടെ ഉണ്ട് എന്ന തോന്നൽ പോലും ഇല്ലാതെ അലക്ഷ്യമായി ഉറങ്ങുന്ന രീതി ദമ്പതികളിൽ ചിലർക്ക് ഉണ്ട്. ഇങ്ങിനെ ഉള്ളവർ പൊതുവെ കിടക്ക മുഴുവൻ തനിക്ക് ഒരാൾക്ക് കിടക്കുവാൻ മാത്രം ഉള്ളതാണെന്ന രീതിയിൽ പെരുമാറും. പങ്കാളിയെ ദേഷ്യം പിടിപ്പിക്കുന്ന സ്വഭാവവും പരസ്പരം ഉള്ള സ്നേഹവും ബഹുമാനവും നഷ്ടപ്പെട്ടു എന്നതിന്റെയും ഒക്കെ തെളിവ് ആകാറുണ്ട് ഇത്. ഇത്തരം രീതികളെ ഗ്രാബ് എന്നാണ് അറിയപ്പെടുന്നത്.

  1. ക്ലിഫ്ഹാംഗൾ

പരസ്പരം അകലം സൂക്ഷിക്കുവാനായി തലയണ പോലെ എന്തെങ്കിലും ഇടയിൽ വച്ചിട്ട് ഉറങ്ങുന്ന ചില ദമ്പതികൾ ഉണ്ട്. ഇത്തരം രീതിയെ ക്ലിഫ്ഹാംഗൾ എന്നാണ് അറിയപ്പെടുന്നത്. ഈ രീതികൾ ചില ചെറിയ വഴക്കിന്റെ പേരിൽ ഒന്നോ രണ്ടോ ദിവസത്തേക്ക് പിന്തുടരുന്നതിൽ തെറ്റില്ല എങ്കിലും സ്ഥിരമായി തുടരുന്നവർ തമ്മിലുള്ള ദാമ്പത്യബന്ധം പിരിയുവാൻ അധികം താമസം ഉണ്ടാകില്ല എന്നാണ് രീതി പറയുന്നത്.

  1. സെൻ സ്റ്റൈയിൽ

ഒരു വിഭാഗത്തിൽ പെടുന്ന ദമ്പതികൾ പരസ്പരം വഴക്ക് ഇടുകയും പിണങ്ങുകയും ചെയ്യും എങ്കിലും ഇവരുടെ മനസിൽ പങ്കാളിയോട് ഉള്ള സ്നേഹത്തിനും അടുപ്പത്തിനും കുറവ് ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പുറം തിരിഞ്ഞ് കിടന്നാൽ പോലും അതിൽ വലിയ അകലം വയ്ക്കാറില്ല. അടുത്ത് ഉണ്ട് എന്ന തോന്നലിൽ നിന്നും പരസ്പര ഐെക്യവും വിശ്വാസവും സ്നേഹവും ഒക്കെ വർദ്ധിക്കും. ഈ രീതിയെ സെൻ സ്റ്റൈയിൽ എന്നാണ് അറിയപ്പെടുന്നത്.

  1. പർസ്യൂട്ട്

ഭാര്യമാർ ഭർത്താവിനെ ചേർത്തു പിടിച്ചുറങ്ങുന്ന ഒരു രീതി ഉണ്ട്. ഇതിനെ പർസ്യൂട്ട് എന്നാണ് അറിയപ്പെടുന്നത്. ഭർത്താവിന് ചില സമയങ്ങളിൽ സ്നേഹവും കെയറും പരിഗണനയും ഒക്കെ കൂടുതലായി വേണം എന്ന തോന്നുമ്പോഴാണ് ഭാര്യമാർ ഈ രീതി സ്വീകരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close