KERALANEWS

80 കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി;മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ

വയനാട്: വയനാട്ടിൽ തിരുനെല്ലി അപ്പപാറയിൽ മലമാനിനെ വേട്ടയാടിയ രണ്ട് പേർ അറസ്റ്റിൽ. പ്രതികളിലൊരാൾ ഓടി രക്ഷപ്പെട്ടു. 80 കിലോ മല മാനിറച്ചി ഇവരിൽ നിന്നും പിടികൂടിയിട്ടുണ്ട്. അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൊണ്ടിമൂലവനത്തിൽ നിന്നുമാണ് ഇവർ മലമാനിനെ വേട്ടയാടിയത്.

ബംഗ്ലൂര്‍ റെയിഞ്ച് ഓഫിസർ രാകേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുനെല്ലി ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എം.വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാവുന്നത്. എ.കെ ഹൗസ് മുസ്തഫ, പി.എം. ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. തരുവണ പുലിക്കാട് സ്വദേശി സാലിമാണ് ഓടി രക്ഷപ്പെട്ടത്.ഇവരിൽ നിന്നും തോക്ക്, തിരകൾ, ടോർച്ച് ,കത്തി, ചാക്കുകൾ, കയർ, എകദേശം 80 കിലോ മലമാൻ ഇറച്ചിയും അവശിഷ്ടങ്ങളും പിടികൂടി. ഫോറസ്റ്റർമാരയ വി.കെ ദാമോദരൻ, കെ.കെ സുരേന്ദ്രൻ, ബിറ്റ് ഫോറസ്റ്റ് ഓഫിസർമാരയ എം.മാധവൻ, ജിനു ജയിംസ്, ടി.ജെ. അഭിജിത്ത്, കെ.പി കൃഷ്ണപ്രകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close