INDIA

8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് രാഹുല്‍ ഗാന്ധി. 8400 കോടി രൂപയുടെ വിമാനം വാങ്ങാന്‍ പണമുണ്ടെന്നും സൈനികര്‍ക്ക് സുരക്ഷിത വാഹനമില്ലെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സൈനികരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഉദ്യോഗസ്ഥര്‍ വെടിയുണ്ട ഏല്‍ക്കുന്ന തരത്തിലുള്ള ട്രക്കുകളയച്ച് തങ്ങളുടെ ജീവിതം പന്താടുകയാണെന്ന് ട്രക്കിലിരിക്കുന്ന ഒരു സൈനികന്‍ ആരോപിക്കുന്നതാണ് വീഡിയോ.ബുള്ളറ്റ് പ്രൂഫല്ലാത്ത ട്രക്കുകള്‍ നല്‍കി രക്തസാക്ഷികളാന്‍ സൈനികരെ അയക്കുന്നു. പ്രധാനമന്ത്രിക്കായി 8400 കോടി രൂപയുടെ വിമാനമാണ് സര്‍ക്കാര്‍ വാങ്ങിയത്. ഇത് നീതിയാണോയെന്ന് രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ സിആര്‍പിഫ് ആവശ്യപ്പെട്ടിരുന്നു

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close