
ഓണകിറ്റിലെ ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ
വിതരണക്കാർ കുറവ് നികത്തണം: സിഎംഡി
തിരുവനന്തപുരം : സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മനേജർമാർക്ക് സർക്കുലർ നൽകിയതായിസപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി അസ്ഗർ പാഷ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 11-12 തീയതികളിൽ വിശദമായ സർക്കുലറാണ് നൽകിയിട്ടുള്ളത്. തൂക്കക്കുറവ് ശ്രദ്ധയിൽപ്പെട്ടാൽ വിതരണക്കാരെ സപ്ലൈകോ വിളിച്ചു വരുത്തി കുറവ് പരിഹരിച്ച് വിതരണം ചെയ്യാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. വിതരണക്കാർ അങ്ങനെ ചെയ്തില്ലെങ്കിൽ സപ്ലൈകോ റീ പാക്ക് ചെയ്ത് വിതരണം ചെയ്യും. റീ പാക്ക് ചെയ്യുന്ന ചിലവ് വിതരണക്കാരിൽ നിന്ന് ഈടാക്കാനും സർക്കുലറിൽ നിർദ്ദേശിച്ചീട്ടുള്ളതായും