
ന്യൂഡല്‍ഹി: ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ സൈനികരോട് ഉപയോഗിക്കാന്‍ പാടില്ലെന്ന് കരസേന ആവശ്യപ്പെട്ടു. ലഡാക്കില്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ടിക്ക് ടോക്ക് അടക്കം 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ടിക്ക് ടോക്ക്, ഹലോ ആപ്പ്, കാം സ്കാനര്‍, യുസി ബ്രൗസര്‍, ഷെയര്‍ ഇറ്റ്, എക്സ് സെന്‍ഡര്‍, വീ ചാറ്റ്, ഷെയര്‍ ചാറ്റ് തുടങ്ങിയവയ്ക്ക് രാജ്യത്ത് ഉപയോക്താക്കള്‍ ഏറെയുണ്ടായിരുന്നു. എന്നിട്ടും ലഡാക്ക് സംഭവവുമായി ബന്ധപ്പെട്ട് പൊതുവായിത്തന്നെ എല്ലാവര്ക്കും നേരത്തെ നിരോധനമേര്‍പ്പെടുത്തിയിരുന്നു.
രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നു എന്ന് പറഞ്ഞാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ 59 ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ചാറ്റ്, ഹലോ, ഷെയര്‍ ചാറ്റ്, വൈബര്‍, ഐഎംഒ, ഹൈക്ക്, ടിക് ടോക്ക്, ലൈക്ക്, സമോസ, ക്വാളി, ഷെയര്‍ഇറ്റ്, സെന്‍ഡര്‍, സാപ്യയും യുസി ബ്ര ൃീംലെൃ സര്, യുസി ബ്രൗസര്‍ മിനി, സൂം, ലൈവ് മീ, വാമറ്റ്, അപ്ലൈവ് ന്യൂസ് ഡോഗ്, ഡെയ്ലി ഹണ്ട്, ഹംഗാമ, ഗാനങ്ങള്‍. പികെ, ടംബ്ലര്‍, റെഡ്ഡിറ്റ്, തുടങ്ങിയവയാണ് നിരോധിച്ച ആപ്പുകളില്‍ പ്രധാനപ്പെട്ടവ.