Covid UpdatesWORLD

90 മിനുട്ടില്‍ കൊവിഡ്-19 കണ്ടെത്താം; ബ്രിട്ടനില്‍ പുതിയ പരിശോധനാ സംവിധാനം

ലണ്ടന്‍: യുകെയില്‍ അടുത്ത ആഴ്ച മുതല്‍ നടപ്പിലാക്കുന്ന പുതിയ ടെസ്റ്റുകളിലൂടെ കോവിഡും ഫ്‌ളൂവും വെറും 90 മിനുറ്റുകള്‍ കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമെന്ന ആശാവഹമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ‘ ഓണ്‍-ദി-സ്‌പോട്ട്’ സ്വാബ് ടെസ്റ്റ്, ഡിഎന്‍എ ടെസ്റ്റ് എന്നിവയിലൂടെ കോവിഡ് 19ഉം സീസണല്‍ രോഗങ്ങളും തമ്മില്‍ വേഗത്തില്‍ വേര്‍തിരിച്ചറിയാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. വിന്ററില്‍ യുകെയില്‍ ഫ്‌ളൂ പെരുകുന്ന വേളയില്‍ ഈ ടെസ്റ്റുകള്‍ വളരെയധികം പ്രയോജനപ്പെടുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറയുന്നത്. നിലവില്‍ നാലില്‍ മൂന്ന് ടെസ്റ്റ് ഫലങ്ങളും പുറത്ത് വരാന്‍ ചുരുങ്ങിയത് 24 മണിക്കൂറുകളെങ്കിലും കാത്തിരിക്കേണ്ടി വരുന്നുണ്ട്. കാല്‍ഭാഗം ടെസ്റ്റുകളുടെ ഫലം പുറത്ത് വരാന്‍ രണ്ട് ദിവസത്തോളം കാത്തിരിക്കേണ്ട ഗതികേടുമുള്ള സ്ഥാനത്താണ് വെറും 90 മിനുറ്റുകള്‍ കൊണ്ട് റിസള്‍ട്ടറിയാവുന്ന ടെസ്റ്റുള്‍ നിലവില്‍ വരാന്‍ പോകുന്നതെന്നത് പ്രതീക്ഷയേകുന്നു. കെയര്‍ഹോം ജീവനക്കാരിലും അന്തേവാസികളിലും സ്തിരമായി ടെസ്റ്റുകള്‍ അനുവര്‍ത്തിക്കുകയെന്ന ജൂലൈയില്‍ ടാര്‍ജറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതിനാല്‍ സര്‍ക്കാര്‍ പാടുപെടുന്നതിനിടയിലാണ് പുതിയ ടെസ്റ്റുകള്‍ നിലവില്‍ വരാന്‍ പോകുന്നതെന്നത് നിര്‍ണായകമാണ്.
ടെസ്റ്റിംഗ് കിറ്റുകളുടെ പരിമിതി ജൂലൈയിലെ ലക്ഷ്യത്തിലെത്തുന്നതിന് പ്രധാന വെല്ലുവിളിയിയായിത്തീര്‍ന്നിട്ടുണ്ട്. പുതിയ ടെസ്റ്റുകള്‍ രംഗത്തെത്തുന്നതോടെ ഇതിനും പരിഹാരമാകുമെന്ന പ്രതീക്ഷയും ശക്തമാണ്. പുതിയ റാപ്പിഡ് സ്വാബ് ടെസ്റ്റുകളുടെ അര മില്യണോളം കിറ്റുകള്‍ അടുത്ത ആഴ്ച മുതല്‍ അഡല്‍റ്റ് കെയര്‍ സെറ്റിംഗ്‌സുകളിലും ലാബുകളിലും ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് മില്യണ്‍ കണക്കിന് സ്വാബുകള്‍ വര്‍ഷത്തിലെ ശേഷിക്കുന്ന മാസങ്ങളില്‍ രാജ്യമാകമാനം ലഭ്യമാക്കുകയും ചെയ്യും. നോസ് സ്വാബുകളെ വിശകലനം ചെയ്യാന്‍ സാധിക്കുന്ന ഡിഎന്‍എ ടെസ്റ്റ് മെഷീനുകളും പുതിയ നീക്കത്തിന്റെ ഭാഗമായി കൂടുതലായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം മെഷീനുകള്‍ ഇപ്പോള്‍ തന്നെ ലണ്ടനിലെ എട്ട് ഹോസ്പിറ്റലുകളില്‍ ഉപയോഗിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ ഇത്തരം മെഷീനുകള്‍ കൂടുതലായി വിവിധ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ലഭ്യമാക്കുന്നതായിരിക്കും. ഇത്തരം ഏതാണ്ട് 5000 മെഷീനുകളിലൂടെ വരാനിരിക്കുന്ന മാസങ്ങളില്‍ 5.8 മില്യണ്‍ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുമെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്.പുതിയ ടെസ്റ്റ് കോവിഡിനെതിരായ യുദ്ദത്തില്‍ നിര്‍ണായകമാണെന്നാണ് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെടുന്നത്.

Tags
Show More

Related Articles

Back to top button
Close