INDIANEWS

പ്രായം വെറുമൊരു അക്കം മാത്രമെന്ന്‌ തെളിയിച്ച്‌ 90കാരിയായ അമ്മൂമ്മ, ദേശീയപാതയിലൂടെ കാറോടിച്ച്‌ നടക്കുന്ന അമ്മൂമ്മയെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി


ഭോപ്പാല്‍ : ഇച്ഛാശക്തി കൊണ്ട്‌ സ്വന്തം പ്രായത്തെ തോല്‍പ്പിച്ചിരിക്കുകയാണ്‌ 90 വയസുള്ള മുത്തശ്ശി. ഡ്രൈവിംഗ്‌ പഠിച്ച്‌ സ്വന്തമായി ദേശീയപാതയിലൂടെ കാറോടിക്കുകയാണ്‌ ഈ അമ്മൂമ്മ ഇപ്പോള്‍.
മധ്യപ്രദേശിലാണ്‌ 90കാരി ഡ്രൈവിംഗ്‌ പഠിച്ച്‌ കാറോടിക്കുന്നത്‌. മുഖ്യമന്ത്രി നേരിട്ട്‌ തന്നെ ഈ അമ്മൂമ്മയ്‌ക്ക്‌ അഭിനന്ദനങ്ങള്‍ അറിയിച്ചു. ആദ്യമായി കാറോടിക്കുന്നതിന്റെ പരിഭ്രമമോ പേടിയോ ഒന്നും തന്നെ ഇല്ലാതെയാണ്‌ ഇവര്‍ കാറോടിക്കുന്നത്‌ എന്നതും ശ്രദ്ധേയമാണ്‌. ഒരു ചെറുപ്പക്കാരന്‍ തൊട്ടടുത്തുള്ള യാത്രക്കാരന്റെ സീറ്റിലുണ്ട്‌.


സ്‌ത്രീകള്‍ ഡ്രൈവിംഗില്‍ വളരെ മോശമാണെന്നൊരു ധാരണ നമ്മുടെ നാട്ടില്‍ പൊതുവെ ഉണ്ട്‌. റോഡിലെ അവിചാരിത സന്ദര്‍ഭങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇവര്‍ ഏറെ മോശമാണെന്നും പൊതുവെ വിലയിരുത്തുന്നു. ഒരു പ്രത്യേക പ്രായം കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക്‌ പുതുതായി ഒന്നും പഠിച്ചെടുക്കാനാകില്ലെന്നൊരു വിശ്വാസവും നമ്മുടെ നാട്ടുകാര്‍ക്കിടയില്‍ ഉണ്ട്‌. ഇതെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്‌ മധ്യപ്രദേശിലെ ഈ മുത്തശ്ശി. മുത്തശ്ശി സാമാന്യം നല്ല വേഗത്തില്‍ തന്നെ ദേശീയപാതയിലൂടെ കാറോടിച്ച്‌ നടക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുകയാണ്‌.

ഒറ്റദിവസം കൊണ്ടാണ്‌ മധ്യപ്രദേശിലെ രേഷ്‌മാ ഭായ്‌ തന്‍വാര്‍ എന്ന 90കാരി രാജ്യത്തെ ശ്രദ്ധേയതാരമായി മാറിയത്‌. ഹൃദയം ആഗ്രഹിക്കുന്നത്‌ നേടാന്‍ പ്രായം ഒരിക്കലും തടസമല്ലെന്ന്‌ ഉറക്കെ പ്രഖ്യാപിക്കുകയാണ്‌ ഇവര്‍.

മാരുതി 800 കാറോടിക്കുന്ന ഇവരുടെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇതിനകം 26000 പേര്‍ കണ്ടുകഴിഞ്ഞു. ആയിരത്തോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close