INDIANEWS

ഒന്‍പതിനായിരത്തോളം മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; ഏഴ് കോടി രൂപ വിലവരുന്ന ഫോണുകളാണ് മോഷ്ടിക്കപ്പെട്ടത്


ഭോപ്പാല്‍: ഒന്‍പതിനായിരത്തോളം ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായി പരാതി. ഏകദേശം ഏഴ് കോടി രൂപ വിലവരുന്ന ഫോണുകളാണ് നഷ്ടമായത്.

ബംഗളുരുവിലേക്ക് വരികയായിരുന്ന ട്രക്കില്‍ നിന്നാണ് ഫോണുകള്‍ കൊള്ളയടിച്ചത്. ഡ്രൈവറെ തല്ലി വണ്ടിയില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞ ശേഷമായിരുന്നു മോഷണം. മധ്യപ്രദേശിലെ ഷിയോപൂര്‍ ജില്ലയിലാണ് സംഭവം. എന്നാല്‍ ഉത്തര്‍പ്രദേശിലെ മഥുരയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഓപ്പോ മൊബൈല്‍ കമ്പനി മാനേജര്‍ സച്ചിന്‍ മാനവ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ഗ്വാളിയോര്‍ ബൈപാസില്‍ നിന്ന് രണ്ട് പേര്‍ യാത്രക്കാരെന്ന വ്യാജേന വണ്ടിയില്‍ കയറിക്കൂടിയാണ് അക്രമം നടത്തിയത്. ഝാന്‍സിയിലെ ബബിന ടോള്‍ കഴിഞ്ഞ ഉടനെയാണ് ആക്രമണം തുടങ്ങിയത്. ഡ്രൈവറെ തല്ലി അവശനാക്കി വണ്ടിയില്‍ നിന്ന് വലിച്ചെറിഞ്ഞിട്ട് ഇവര്‍ ട്രക്കുമായി കടന്നു.

മധ്യപ്രദേശ് പൊലീസിനെ പരാതിയുമായി സമീപിച്ചെങ്കിലും അവര്‍ സ്വീകരിക്കാന്‍ തയാറായില്ല. യാത്ര ആരംഭിച്ച മഥുരയില്‍ തന്നെ കേസ് കൊടുക്കണമെന്നായിരുന്നു അവരുടെ നിലപാട്.

സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് . അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close