NEWSTop NewsWORLD

92 യാത്രികരുമായി പോയ ഫിലിപ്പീൻസ് സൈനിക വിമാനം തകർന്നു; 45 പേരെ രക്ഷപെടുത്തി; 17 മരണം;രക്ഷാപ്രവർത്തനം തുടരുന്നു

മനില: ഫിലിപ്പീന്‍സില്‍ 92 പേരുമായി പോയ സൈനിക വിമാനം ലാൻഡിങ്ങിനിടെ തകർന്ന് വീണു. ആകെ 85 സൈനികർ യാത്രികരായി ഉണ്ടായിരുന്ന വിമാനത്തിൽ നിന്ന് 45 പേരെ രക്ഷപെടുത്തി കഴിഞ്ഞതായാണ് സൈനിക മേധാവി ജനറല്‍ സിറിലിറ്റോ സൊബെജാന അന്താരാഷ്ട്ര മാധ്യമങ്ങളെ അറിയിച്ചത്. പതിനേഴോളം പേർ മരിച്ചതായാണ് റിപ്പോർട്ട്. തകർന്ന വിമാനത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

സുലു പ്രവിശ്യയിലെ ജോലോ ദ്വീപില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അപകടത്തില്‍ പെടുകയായിരുന്നു. ഇന്ത്യന്‍ സമയം ഒന്‍പത് മണിയോടെയാണ് അപകടം. ദക്ഷിണ കഗയാനിലെ ഒറോ സിറ്റിയില്‍ നിന്ന് സൈനികരെ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മൂന്ന് പൈലറ്റുമാരും മറ്റ് അഞ്ച് ക്രൂ അംഗങ്ങളും ഉൾപ്പെടെ 92 പേർ വിമാനത്തിലുന്ടയിരുന്നതായി പ്രതിരോധമന്ത്രി ഡെൽഫിൻ ലോറെൻസാന റോയിട്ടേഴ്‌സിനോട് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close