KERALANEWS

96 ഫെയിം ഗോവിന്ദ് വസന്തയുടെ പിറന്നാല്‍ ആഘോഷിച്ച് പടവെട്ട് ടീം


തിരുവനന്തപുരം: ഗോവിന്ദ് വസന്തയുടെ പിറന്നാള്‍ ദിനത്തില്‍ സോംഗ് റെക്കോഡിംഗ് മേക്കിംഗ് വീഡിയോ പുറത്തുവിട്ട് പടവെട്ട് ടീം. 96 എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ സെന്‍സേഷന്‍ ആയി മാറിയ ഗോവിന്ദ് വസന്ത ആണ് പടവെട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പടവെട്ട് സംഗീതത്തിനു വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്.വളരെ വ്യത്യസ്തമായ ഒട്ടനവധി ഗാനങ്ങള്‍ കോര്‍ത്തിണക്കിയാണ് പടവെട്ട് അണിയറയില്‍ ഒരുങ്ങുന്നത്. അന്‍വര്‍ അലിയാണ് വരികള്‍ എഴുതുന്നത്. ഗോവിന്ദിനോടൊപ്പം, ഷഹബാസ് അമന്‍, ആന്‍ അമീ, ഭാവന, അനുശ്രീ എന്നവരും നാടന്‍പാട്ടുകളിലൂടെ ശ്രദ്ധേയരായ സി.ജെ കുട്ടപ്പന്‍, സുനില്‍ മത്തായി തുടങ്ങിയവരും പാടുന്നു. ”വോയിസ് ഓഫ് വോയിസ്ലെസ്” എന്ന മലയാളം റാപ്പ് സോംഗിലൂടെ പ്രേക്ഷക ശ്രദ്ധയാര്‍ജ്ജിച്ച വേടന്‍ ആദ്യമായി സിനിമയില്‍ പാടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close