
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 815 പേര് രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ തന്നെ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് വന്നവര്‍ 55 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 85 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 15 ആതോഗ്യപ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഇന്നും ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്, 205 പേര്‍ക്ക്. പുതുതതായി രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്, എറണാകുളം 106, ആലപ്പുഴ 101, തൃശൂര്‍ 85, മലപ്പുറം 85, കാസര്‍ഗോഡ് 66, പാലക്കാട് 59, കൊല്ലം 57, കണ്ണൂര്‍ 37, പത്തനംതിട്ട 36, കോട്ടയം 35, കോഴിക്കോട് 33, വയനാട് 31, ഇടുക്കി 26.
നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്, തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍ഗോഡ് 50. കഴിഞ്ഞ 24 മണിക്കൂറില്‍ 19343 സാമ്പിളുകള്‍ പരിശോധിച്ചു. 145234 പേര് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10779 ആശുപത്രിയിലുണ്ട്. 1115 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 4.29 ലക്ഷം സാമ്പിള്‍ പരിശോധിച്ചു. 3924 ഫലം വരാനുണ്ട്. സെന്റിനല്‍ സര്വൈവലന്സിന്െ്റ ഭാഗമായി 127233 സാമ്പിള്‍ ശേഖരിച്ചു 1254 സാമ്പിള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506 ആയി. സമ്പര്‍ക്ക രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്‍്റ് സോണുകള്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പോലീസിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. ജില്ലാ പോലീസ് മേധാവിമാര്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണം. നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ പോലീസ് നടപടി ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.