KERALANEWSTop News

പതിമൂന്നുകാരിയെ അച്ഛൻ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പ്രതി അറസ്റ്റിൽ

പത്തനംതിട്ട : അച്ഛൻ പതിമൂന്നുകാരി മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി. പത്തനംതിട്ട കോന്നിയിലാണ് സംഭവം. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി എട്ട് മാസം ഗർഭിണി ആയ ശേഷമാണ് വിവരം പുറംലോകമറിയുന്നത്. പെണ്‍കുട്ടിയെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി പോലീസ് പറഞ്ഞു.

പെണ്‍കുട്ടി ബാലികാമഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 20 മാസം മുമ്പാണ് കുട്ടി വീട്ടിലത്തിയത്. കുട്ടി അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു കിടന്നുറങ്ങിയിരുന്നത്. കുട്ടിയുടെ അമ്മ ആസ്മബാധിതയാണ്. അവര്‍ രോഗശാന്തിക്കായി ഗുളിക കഴിക്കുന്നതിനാല്‍ നേരത്തെ ഉറങ്ങിപ്പോകുമായിരുന്നു. ഈ സമയത്താണ് അച്ഛന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെണ്‍കുട്ടിക്ക് ശാരീരിക അവശതയുണ്ടായി. തുടര്‍ന്ന് പിതാവിന് തന്നെ സംശയമുണ്ടായി. പിന്നാലെ പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമം നടത്തി. കേരളത്തിന് പുറത്ത് താമസിക്കുന്ന ബന്ധുവിനോട് ഇക്കാര്യം പറഞ്ഞു. അതേസമയം ഗര്‍ഭച്ഛിദ്രത്തെ നിരുത്സാഹപ്പെടുത്തിയ ബന്ധു വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്നാണ് നാല്പത്തഞ്ചുകാരൻ അച്ഛൻ അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close