KERALANEWS

സമൂഹത്തെ വർഗീയമായി ചേരിതിരിക്കരുത് , കണ്ണൂർ സർവകലാശാല സിലബസ് തിരുത്തണം ; സി. പി. എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ

പാലാ ബിഷപ്പിന്റെ വിവാദ പരമാർശമായ ‘നാർക്കോട്ടിക്ക് ജിഹാദ്’ നെ തള്ളി സി. പി. എം. സമൂഹത്തെ വർഗീയമായി ചേരി തിരിക്കരുതെന്നും വർഗീയതയ്ക്ക് ആക്കം കൂടുന്ന നിലപാടുകൾ ആരിൽ നിന്നും ഉണ്ടാകാൻ പാടില്ല എന്നതാണ് സിപിഎം നിലപാടെന്നും സി. പി. എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു.

അതുപോലെ കണ്ണൂർ സർവകലാശാലക്ക് സിലബസിന്റെ കാര്യത്തിൽ തെറ്റു പറ്റിയെന്നും അത് തിരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർവകലാശാലകൾ സ്വയംഭരണ സ്ഥാപനങ്ങൾ ആയതിനാൽ അവ സർക്കാർ തീരുമാനങ്ങൾ അനുസരിച്ചു പ്രവർത്തിക്കുന്നവ അല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close