INDIANEWS

മദ്യപിച്ചാൽ കൂട്ടിൽ കിടക്കാം; മദ്യപാനികളെ പിടിച്ച് കൂട്ടിലടയ്ക്കുന്ന ഗ്രാമം; കുടിയന്മാരെ കുറിച്ച് വിവരം നൽകുന്ന സ്ത്രീകൾക്ക് പണവും

അഹമ്മദാബാദ് : മദ്യപിക്കുന്നവരെ കൂട്ടിലിടുന്ന ഒരു ഗ്രാമം. ഗുജറാത്തിലെ സനന്ദിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള മോട്ടിപുര ഗ്രാമത്തിലാണ് മദ്യപാനികളെ കൂട്ടിലിടുന്നത്. ഗുജറാത്തിലെ നാറ്റ് വിഭാഗമാണ് 24 ഗ്രാമങ്ങളിൽ ഇത്തരത്തിൽ മദ്യം കഴിക്കുന്നവരെ കൂട്ടിലിട്ട വളർത്തുന്നത്. ഗ്രാമത്തിൽ മദ്യപാനികളുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഇത്തരമൊരു ശിക്ഷ നിയമമെന്ന് ഗ്രാമീണർ പറയുന്നു.

അഹമ്മദാബാദ്, സുരേന്ദ്രനഗർ, അമ്രേലി, കച്ച് ജില്ലകളിലുടനീളമുള്ള 23 ഗ്രാമങ്ങളും മോട്ടിപുര ഗ്രാമത്തിന്റെ ഈ ഒരു ശിക്ഷ നടപടി കടമെടുത്തിരിക്കുകയാണ്. മദ്യപിച്ച അവസ്ഥയിൽ പിടിക്കപ്പെടുന്ന ആളുകളെ ഒരു രാത്രി തടവിലിടുമെന്നാണ് ഗ്രാമത്തവലൻ ബാബു നായക് പറയുന്നത്. ശരാശരി 100-150 ഓളം സ്ത്രീകൾ മദ്യപാനം കാരണം അവരുടെ ഭർത്താക്കന്മാരെ നഷ്ടമായിട്ടുണ്ട്. അത്തരത്തിൽ മദ്യപിക്കുന്ന പുരുഷന്മാരുടെ വിവരം സ്ത്രീകൾക്ക് നൽകാം. ഇങ്ങനെ വിവരം നൽകുന്ന സ്ത്രീകളുടെ പേരുകൾ പുറത്തു പറയില്ല, മാത്രമല്ല ഇവർക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് പൈസയും നൽകും.

ഈ ഒരു ശിക്ഷ നടപടിയെ തുടർന്ന് വീടുകളിൽ ഭർത്താക്കന്മാർ നടത്തുന്ന ബഹളങ്ങളും ഗാർഹിക പീഡനവും 90% കുറഞ്ഞുവെന്നും മദ്യപാനികളുടെ എണ്ണവും കുറഞ്ഞുവെന്ന് ഗ്രാമീണർ പറയുന്നു. പിടിക്കപ്പെട്ട് കൂട്ടിൽ കഴിയുന്നവർക്ക് ഒരു കുപ്പി വെള്ളം മാത്രമേ നൽകുകയുള്ളു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close