തൊടുപുഴ: ജില്ലയില്‍ ബി.ജെ.പി മണ്ഡലം പ്രസിഡന്റായി ഒരു വനിതയെ തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25) തൊടുപുഴ മണ്ഡലത്തെ ഇനി നയിക്കുക.
സംസ്ഥാനത്താകെ ബൂത്ത് കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ പുനര്‍നിര്‍ണയിച്ചതിന് ശേഷം നടന്ന പുനഃസംഘടനയിലാണ് ശ്രീലക്ഷ്മി സുദീപിനെ തിരഞ്ഞെടുത്തത്. ജില്ലയില്‍ പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതില്‍ ശ്രീലക്ഷമിയാണ് ഏക വനിത.സംഘടനാ പ്രവര്‍ത്തനത്തിലേക്ക് ബാലഗോകുലത്തിലൂടെകടന്നു വന്ന ശ്രീലക്ഷ്മി എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വനിതാ കണ്‍വീനര്‍ തുടങ്ങിയ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചിച്ചുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്