KERALANEWS

ബലാത്സംഗം ചെയ്ത ശേഷം നഗ്നചിത്രങ്ങൾ എടുത്തു ; വിവാഹം കഴിച്ചില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി ; വിവാഹത്തിന് ഒരു വർഷത്തിന് ശേഷം പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

കൊച്ചി : ബലാത്സംഗം ചെയ്ത ശേഷം നഗ്നചിത്രങ്ങൾ എടുക്കുകയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം നടത്തി. ഇപ്പോൾ വിവാഹത്തിന് തന്നെ നിർബന്ധിതയാക്കുകയായിരുന്നുവെന്ന് ഭാര്യ പോലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഇരുപത്തിയാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി തിരുവാങ്കുളം സ്വദേശിയാണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയുടെ പരാതിയെ തുടർന്ന് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടുമായി ബന്ധപ്പെട്ട വകുപ്പും ചുമത്തിയിട്ടുണ്ട്.

ഇതേതുടർന്ന് കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞു യുവാവ് ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചെങ്കിലും ഇയാൾക്കെതിരെ മറ്റു ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ജാമ്യം നിഷേധിച്ചു. പരാതി പ്രകാരം 2019 ഒക്ടോബർ 3 ന് പാടിവട്ടത്തുള്ള വാടകവീട്ടിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം അവളുടെ നഗ്‌നചിത്രങ്ങൾ എടുക്കുകയും തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. തുടർന്ന് 2019 ഡിസംബർ 21 ന് പെൺകുട്ടിയുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം നടന്നു.

യുവാവിനെതിരെ നിരവധി കേസുകൾ ഉണ്ട്. പെൺകുട്ടി ഇയാളുടെ ട്രാപ്പിൽ പെട്ടുപോയതാണെന്ന് സംശയിക്കുന്നു എന്ന് പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close