INDIANEWSSocial MediaTrending

റോഡരികിൽ കുറേയധികം പാത്രങ്ങളും അതിൽ മുഴുവൻ ആഹാരവുമായി രാജകീയ വേഷവും ആഭരണങ്ങളും ധരിച്ച യുവതി; വിശക്കുന്നവർക്കെല്ലാം വയറു നിറയെ ഭക്ഷണം; ചുറ്റും കൂടിയവരുടെ കണ്ണിൽ അത്ഭുതം; വൈറലായ വീഡിയോ ഇങ്ങനെ

ബംഗാൾ: ഭക്ഷണം വിതരണം ചെയ്യുന്ന ഒരു യുവതിയുടെ ചിത്രമാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. വിശേഷാവസരങ്ങളിൽ ധരിക്കുന്ന വേഷവും ആഭരണങ്ങളും ധരിച്ച യുവതി താൻ ഉടുത്തിരിക്കുന്ന വേഷം കൊണ്ടോ ആഭരണങ്ങളുടെ പ്രത്യേകത കൊണ്ടോ അല്ല ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കൊണ്ടു വന്ന ഭക്ഷണം വിശക്കുന്നവന് വയറു നിറയെ നൽകുന്നത് കണ്ടാണ്.

റോഡരികിൽ ഇരിക്കുന്ന യുവതിയുടെ ചുറ്റും കുറേയധികം പാത്രങ്ങളും അവയിൽ ആഹാര സാധാനങ്ങളുമുണ്ട്. ഇതു കണ്ടതോടെ തെരുവിലും മറ്റും ജീവിക്കുന്ന കുറേയധികം പേർ അവർക്കു ചുറ്റും കൂടി. സ്‌നേഹത്തോടെ തന്റെ അടുത്തു വരുന്ന ഓരോരുത്തർക്കും ഭക്ഷണം വിതരണം ചെയ്യുകയാണ് സ്ത്രീ.രാത്രി വൈകിയായിരുന്നു യുവതി എത്തിയത്. എന്നിട്ടും ഒട്ടേറെ പേർ ഭക്ഷണം തേടിയെത്തി. അവർക്കെല്ലാം ആവശ്യത്തിലധികം ആഹാരവും കൊടുത്തു. പിന്നീടുള്ള അന്വേഷണത്തിൽ യുവതിയുടെ പേര് വെളിപ്പെട്ടു. പപിയ കൗർ.

സഹോദരന്റെ വിവാഹ പാർട്ടിയിൽ മിച്ചം വന്ന ആഹാരമാണ് അവർ തെരുവിൽ എത്തിച്ച് പാവപ്പെട്ടവർക്കും ദരിദ്രർക്കും വിതരണം ചെയ്തതെന്ന വിവരവും പുറത്തായി. ഈ പ്രവർത്തിയിലൂടെ അരവയർ പോലും നിറയാതെ ഉറങ്ങാൻ കിടന്നവരും വിശപ്പു കൊണ്ട് ഉറക്കം വരാത്തവരുമായ ഒട്ടേറെപ്പേരുടെ വിശപ്പും മാറ്റി. അവരൊക്കെ സുഖമായി സംതൃപ്തിയോടെ അന്നു രാത്രി ഉറങ്ങി. മനസ്സിൽ പപിയ കൗറിനു നന്ദി പറഞ്ഞുകൊണ്ട്.നീലാഞ്ജൻ മൊണ്ഡൽ എന്ന ഫോട്ടോഗ്രഫറാണ് യുവതി ഭക്ഷണം വിതരണം ചെയ്യുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വേഗം തന്നെ സംഭവം വൈറലായി . ആദ്യം കൊൽക്കത്തയിലും പിന്നീട് ബംഗാളിലും വ്യാപകമായി പ്രചരിച്ച ചിത്രം പിന്നീട് രാജ്യമാകെ പ്രചരിക്കുകയായിരുന്നു.

പാഴാക്കി കളയുന്നതിനു പകരം വിരുന്നിൽ ബാക്കി വന്ന ആഹാരം പാവപ്പെട്ടവർക്കു വിതരണം ചെയ്യാനും ആ പ്രവർത്തിക്ക് നേതൃത്വം കൊടുക്കാനും തയാറായ പപിയയെ അപരിചിതരായ ആളുകൾ പോലും അഭിന്ദിക്കുകയാണ്. എല്ലാവരും കണ്ടുപഠിക്കേണ്ട മാതൃകയാണിതെന്നും വാഴ്ത്തുന്നു.കണ്ണു തുറപ്പിക്കുന്ന സംഭവം എന്നാണ് പപിയയുടെ പ്രവർത്തിയെ സമൂഹ മാധ്യമങ്ങൾ വാഴ്ത്തുന്നത്. ആവശ്യത്തിലധികം ആഹാരം ആർക്കും വേണ്ടിയല്ലാതെ ഉണ്ടാക്കുകയും ധാരാളിത്തം കാണിക്കുകയും ചെയ്യുന്നവർക്ക് ഇത് ഒരു പാഠമാകണമെന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. വിശക്കുന്നവരെയും ദരിദ്രരെയും കുറിച്ച് ഓർമിക്കാൻ കാണിച്ച മനസ്സിന് അവർ നന്ദി പറയുകയും ചെയ്യുന്നു. സ്‌നേഹവും കാരുണ്യവും ദയയും സഹാനുഭൂതിയുമാണ് വ്യക്തികളെ മനുഷ്യരാക്കി മാറ്റുന്നതെന്നും പപിയ അപൂർവ പ്രവർത്തിയിലൂടെ ദേശം മുഴുവൻ അറിയപ്പെടേണ്ട വ്യക്തിയായി മാറിയിരിക്കുകയാണെന്നും കൂടി ചിലർ അഭിപ്രായപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close