നരസിംഹത്തിലൂടെ നിർമ്മാണ രംഗത്തേക്ക്; മലയാളത്തിലെ മുന്‍നിര ബാനർ ആശിർവാദ് സിനിമാസ്; 22 വർഷങ്ങൾ, 27 സിനിമകൾ; ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും

മലയാളത്തിലെ മുന്‍നിര നിർമാണ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്. മലയാള സിനിമയിൽ ഒഴിച്ച് കൂടാനാകാത്ത ആശിർവാദ് സിനിമാസ് ശ്രദ്ധേയമായ നിലയിലേക്ക് ഉയർന്നത് വളരെ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ആയിരുന്നു. ഇപ്പോഴിതാ ഫിലിം ഇൻഡസ്ട്രയിൽ 22 വർഷത്തെ ജൈത്ര യാത്ര പൂർത്തിയാക്കിയിരിക്കുകയാണ് ആശിർവാദ്.
മോഹന്‍ലാല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യ ചിത്രമായ ബറോസിന്റെ ചിത്രീകരണ സെറ്റിലാണ് ആഷിര്‍വാദിന്റെ 22 വര്‍ഷങ്ങള്‍ ആഘോഷിച്ചത്. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് കേക്ക് നല്‍കിയാണ് മോഹന്‍ലാല്‍ ആഘോഷത്തിന് തുടക്കം കുറിച്ചത്. ബറോസിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും ആഘോഷ വേളയില്‍ പങ്കെടുത്തു. 22ആം വാര്‍ഷികത്തില്‍ ആഷിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രമായ നരസിംഹം റീമാസ്റ്റര്‍ ചെയ്ത് 2 കെ ദൃശ്യമികവോടെ നിര്‍മാതാക്കള്‍ പുറത്തിറക്കി.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ബജറ്റില്‍ നിര്‍മിച്ച ഒടിയന്, ലൂസിഫര്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവക്ക് പിന്നില്‍ ആഷിര്‍വാദ് സിനിമാസ് ആയിരുന്നു. 29 ചിത്രങ്ങളാണ് ഇതുവരെ ആശിർവാദിന്റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നത്. ബ്രോ ഡാഡിയാണ് നിര്‍മിച്ച അവസാന ചിത്രം. എലോണ്‍, ട്വല്‍ത്ത് മാന്‍, മോണ്‍സ്റ്റര്‍, ബറോസ്, എമ്പുരാന് എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. നേരത്തെ മോഹന്‍ലാലിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പ്രണവം ആര്‍ട്ട്സിന് ശേഷം ആരംഭിച്ച നിര്‍മാണ സംരംഭമാണ് ആശിർവാദ്. സിനിമാസ്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചായിരുന്നു ആഘോഷം. ഇത്രയും കാലം കമ്പനിക്കൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.
മോഹൻലാലിന്റെ സാരഥിയായിരുന്ന ആന്റണി പെരുമ്പാവൂര്‍ 2000ലാണ് ആശിർവാദ് സിനിമാസ് ആരംഭിക്കുന്നത്. ആദ്യ സിനിമ തന്നെ മലയാളത്തിലെ ഏറ്റവും വലിയ ഇൻഡസ്ട്രിയൽ ഹിറ്റുകളിൽ ഒന്നായി മുദ്രണം ചെയ്യപ്പെട്ട നരസിംഹം ആയിരുന്നു. അതുവരെ മലയാളം കണ്ട എല്ലാ കളക്ഷൻ റെക്കോർഡുകളും തിരുത്തി എഴുതിയ മഹാവിജയം നേടിയ സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്റെ ‘പൂവള്ളി ഇന്ദുചൂഡന്’ പറഞ്ഞ പഞ്ച് ഡയലോഗുകള്‍ പോലെ ചിത്രത്തിലെ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു.