നാഗ്പൂർ: പ്രണയബന്ധം തുടരാൻ താൽപര്യമില്ലെന്ന് പറഞ്ഞു കാമുകിയെ കെട്ടിതൂക്കി കൊല്ലാൻ ശ്രമിച്ച 23കാരൻ അറസ്റ്റിൽ. നാഗ്പൂരിലെ കൊറാഡി പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. പ്രതിയായ ആദേശ് ദുർഗാദാസ് തിർപുഡെ ഒളിവിലാണെന്നും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പൊലീസ് അറിയിച്ചു.
ആദേശ് ഒരു മോഷണ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പെൺകുട്ടി ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. വെള്ളിയാഴ്ച വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി പെൺകുട്ടിയെ മർദിക്കുകയും മുറിയിലെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമിക്കുകയായിരുന്നു. കരച്ചിൽ കേട്ട് അടുത്ത ബന്ധു മുറിയിലേക്ക് എത്തുകയും പെൺകുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
AD FT