INDIANEWS

ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ അഭിഷേക് വര്‍മയ്ക്ക് വെള്ളി; ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്

ധാക്ക: ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മ വെള്ളി മെഡൽ സ്വന്തമാക്കി. പുരുഷന്മാരുടെ വ്യക്തിഗത മത്സരത്തിലാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജോങ്കോ അഭിഷേകിനെ കീഴടക്കി താരം മികച്ച പ്രകടനം കാഴ്ച വെച്ചു.

വാശിയേറിയ പോരാട്ടത്തില്‍ നേരിയ വ്യത്യാസത്തിനാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണം നഷ്ടമായത്. സ്‌കോര്‍: 149-148. അഭിഷേക് ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന രണ്ടാം മെഡലാണിത്.

നേരത്തേ പുരുഷ ഡബിള്‍സ് മത്സരത്തില്‍ താരം വെങ്കലമെഡല്‍ നേടിയിരുന്നു. ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനമായിരുന്നു വ്യാഴാഴ്ച്ച. മൂന്ന് മെഡലുകളാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നേടിയത്.

അഭിഷേകിന്റെ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണകൊറിയയാണ് പട്ടികയില്‍ ഒന്നാമത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close