KERALANEWS

കോടിയേരി ബാലകൃഷ്ണനാണ് കേരള പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് പറഞ്ഞത്; പര്‍ദ്ദ കണ്ടു ഹാലിളകുന്ന പൊലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ കേരളത്തില്‍; പ്രതികരണവുമായി ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: കോളേജിൽ പഠിക്കുന്ന സഹോദരിയെ വിളിക്കാൻ പോയ യുവാവിനേയും മുസ്ലീം സ്ത്രീയേയും വസ്ത്രത്തിന്റെ പേരിൽ പോലീസ് തടഞ്ഞെന്ന് ആരോപിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് വലിയ വിവാദങ്ങളാണ് ഉണ്ടാക്കിയത്. ‘കേരള പോലീസിലെ സംഘിയെ ഞാനും കണ്ടു’ എന്ന തലക്കെട്ടോടെയാണ് ചാത്തന്നൂർ സ്വദേശി അഫ്‌സൽ മണിയിൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കു വെച്ചത്. ഇതിനെ നിഷേധിച്ചുകൊണ്ട് ഓച്ചിറ സിഐ തന്നെ രംഗത്തെത്തി. ഇപ്പോൾ പ്രതികരണവുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ രംഗത്തെത്തിയിരിക്കുകയാണ്.

പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തിലെന്ന് തഹ്‌ലിയ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

‘കൊടിയേരി ബാലകൃഷ്ണനാണ് കേരള പൊലീസില്‍ സംഘപരിവാറിന് സ്വാധീനമുണ്ടെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അത് അങ്ങനെ തന്നെയാണെന്ന് അക്കമിട്ട് പറയാന്‍ പറ്റുന്ന അത്രയും സംഭവങ്ങള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. പര്‍ദ്ദ കണ്ടു ഹാലിളകുന്ന പോലീസുകാരെ പിടിച്ചുകെട്ടാന്‍ പറ്റിയ ഒരുവനും ഇല്ലേ ഇപ്പോള്‍ കേരളത്തില്‍?’ തഹ്‌ലിയ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, തനിക്കും മാതാവിനും കേരളാ പൊലീസില്‍ നിന്ന് ദുരനുഭവം നേരിട്ടതായുള്ള യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു.ഞായറാഴ്ച രാവിലെ കായംകുളം എം.എസ്.എം കോളേജില്‍ പഠിക്കുന്ന സഹോദരിയെ വിളിക്കാന്‍ പോകുന്നതിനിടെ തനിക്കും മാതാവിനും പൊലീസില്‍ നിന്നുണ്ടായ മോശം അനുഭവമാണ് അഫ്‌സല്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പങ്കുവച്ചിരുന്നത്. ഉമ്മ പര്‍ദ്ദ ഇട്ടിരുന്നതുകൊണ്ടാണ് വാഹനം കടത്തിവിടാതിരുന്നതെന്നായിരുന്നു ചാത്തന്നൂര്‍ സ്വദേശി അഫ്‌സല്‍ മണിയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അങ്ങനെ കേരളാ പൊലീസിലെ സംഘിയെ ഞാനും കണ്ടുമുട്ടി എന്ന തലക്കെട്ടോടെയാണ് അഫ്സല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവച്ചത്.

ഒടുവില്‍ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും മുന്‍ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും ഇടപെട്ടതിനെ തുടര്‍ന്നാണ് പൊലീസ് തങ്ങളെ വിട്ടയക്കാന്‍ തയ്യാറായതെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകും, കോടതി കയറ്റും, കേസില്‍ പെടുത്തും എന്നിങ്ങനെ പറഞ്ഞുകൊണ്ട് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും അഫ്‌സല്‍ പറഞ്ഞിരുന്നു. വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടാണ് അഫ്‌സലിന്റെ കുറിപ്പ് അവസാനിച്ചിരുന്നത്.

എന്നാല്‍, സംഭവം നിഷേധിച്ചുകൊണ്ട് ഓച്ചിറ സി.ഐ രംഗത്ത് വരികയും ചെയ്തു. ‘അഞ്ച് വയസുള്ള ഒരു കുട്ടിയടക്കമാണ് അവര്‍ വന്നത്. കോളേജില്‍ നിന്നും സഹോദരിയെ വിളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞു. ഇന്നലെയും അവധി ദിനമായിരുന്നു. അവര്‍ക്ക് ഇന്നലെ വിളിക്കാന്‍ പോകാമായിരുന്നു. അടിയന്തര ആവശ്യമല്ലാത്തതിനാല്‍ തിരിച്ചുപോകാന്‍ പറഞ്ഞു.

അതേസമയം,  പർദ്ദ വേഷം ധരിച്ചെത്തിയതിന്റെ പേരിൽ ഉമ്മയെയും തന്നെയും അഞ്ച് വയസുള്ള അനിയനെയും ഒരു മണിക്കൂറോളം പിടിച്ചുനിർത്തിയെന്ന ഗുരുതര ആരോപണവുമായാണ് യുവാവ് ഇന്ന് രംഗത്ത് വന്നത്. ഇരവാദം ഉയര്‍ത്തിയവന്‍റെ തനിനിറം ചര്‍ച്ച ചെയ്യുകയാണ് സോഷ്യല്‍ മീഡിയ. അഫ്സൽ ശ്രമിച്ചത് മനപൂര്‍വം പ്രശ്നം ഉണ്ടാക്കാന്‍ തനെയെന്ന് വ്യക്തമാകുകയാണ്. ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

മുസ്‌ലിം ആയത് കൊണ്ടാണ് ഈ പ്രശ്നം ഉണ്ടായത് എന്ന് പറഞ്ഞു മത സ്പർദ്ധ കുത്തി വെക്കാനുള്ള ആസൂത്രിതമായ ശ്രമത്തിനാണ് അഫ്സൽ ചുക്കാൻ പിടിക്കുന്നത്. അതിനു വേണ്ടി ഓച്ചിറ സിഐയെ പൊലീസിലെ സംഘിയായാണ് ചിത്രീകരിച്ചതും. ഞായറാഴ്ച്ച ആണെന്ന് അറിഞ്ഞിട്ടും കർശനമായ നിയന്ത്രങ്ങൾ ഉണ്ടെന്ന ബോധമുണ്ടായിരുന്നിട്ടും അഫ്സൽ സഹോദരിയെ കൂട്ടാൻ തെരഞ്ഞെടുത്തത് ആ ദിനം തന്നെ ആയിരുന്നു. അതിലെ അസ്വാഭാവികതകൾ കണ്ടില്ലെന്നു നടിച്ചാലും എന്തിന് ഉമ്മയെയും അഞ്ച് വയസുള്ള സഹോദരനെയും കൂടെ കൂട്ടി എന്ന ചോദ്യം അപ്പോഴും ബാക്കിയാകുന്നു. അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന ദിവസം വഴി നീളെ ചെക്കിങ് ഉണ്ടാകുമെന്ന വ്യക്തമായ ധാരണയുണ്ടായിരുന്ന അഫ്സലും കുടുംബവും വഴിയിൽ വാഹനം തടഞ്ഞാൽ ഒരു പ്രശ്നം സൃഷ്ടിക്കാൻ കരുതിക്കൂട്ടി തന്നെ കാത്തിരിക്കുകയായിരുന്നു എന്ന് വ്യക്തമാണ്. നിരവധി പ്രമുഖ രാഷ്ട്രീയ വ്യക്തികളുമായി അടുപ്പമുള്ള അഫ്സലിന്റെ ചരിത്രം പരിശോധിക്കുമ്പോൾ അഫ്സലിനെ വെട്ടിലാക്കുന്നത് സമൂഹമാധ്യമങ്ങളിൽ തന്റെ തന്നെ ഇടപെടലുകളാണ്.

ഓച്ചിറ സിഐ വിനോദിനെതിരെ അഫ്സൽ ഉയർത്തിയ ഗുരുതര ആരോപണങ്ങൾ പൊള്ളിച്ചടക്കുകയാണ് പോലീസ് ഉദ്യോഗസ്ഥൻ. അഫ്സലിനോടും കുടുംബത്തോടും തിരിച്ചുപോകാൻ ആവശ്യപ്പെട്ടിട്ടും പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് അത്രയും നേരം നിന്നതെന്നാണ് പോലീസിന്റെ പക്ഷം. കൂടാതെ പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നായിരുന്നു സിഐ വിനോദ് പ്രതികരിച്ചത്. കൂടാതെ അതിനോടകം തന്നെ മത സ്‌പർദ്ദ വളർത്താൻ ആര്യൻ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ചതും വിനോദ് വ്യക്തമാക്കി.

സിഐയുടെ വാക്കുകൾ

ഇതിന്റെ പേരിൽ എന്നെ ആരും വിളിച്ചില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടി അവരാണ് പലരെയും വിളിച്ചത്. എന്നെ ആരും വിളിച്ചിട്ടില്ല. ബിന്ദു കൃഷ്ണ പിന്നീട് എന്നെ വിളിച്ചിട്ട് പറഞ്ഞു അയാൾ ഇങ്ങനെ മോശപ്പെട്ട രീതിയിൽ പെരുമാറുന്ന ആളാണെന്ന് അറിഞ്ഞില്ല എന്ന്. ഞാൻ വേറെ ആരോടും സംസാരിക്കാൻ നിന്നിട്ടില്ല. എന്നെ ആരും വിളിച്ചിട്ടുമില്ല. ഇവരോട് തിരിച്ച് പോകാൻ പറഞ്ഞ് ഞങൾ അടുത്ത വാഹനം പരിശോധിക്കാൻ പോയി. ഇയാൾ എംപിയുടെ ഫോൺ ആണെന്നും ബിന്ദു കൃഷ്ണയുടെ ഫോൺ ആണെന്നും പറഞ്ഞ് എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാൻ സംസാരിക്കാൻ പോയില്ല. നിങ്ങളെ മുന്നോട്ട് കടത്തി വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു. തിരിച്ച് പോകാൻ അവർ തീരെ കൂട്ടാക്കാതെ വന്നപ്പോൾ ഞാൻ കേസ് എടുത്ത് കടന്നു പോകാൻ അനുവദിച്ചു.

ഇവരോട് തിരിച്ചുപോകാൻ നമ്മൾ ആവശ്യപ്പെട്ടതാണ് . തിരിച്ചു പോകാൻ പരഞ്ഞതാണ്. പക്ഷെ അവരാണ് അത്രയും നേരം അവിടെ നിന്നത്. പോസ്റ്റ് ഇടാൻ വേണ്ടി അവരാണ് നിന്നത്. നമ്മൾ അവരെ തടഞ്ഞു നിർത്തുകയോ പിടിച്ച് നിർത്തുകയോ ചെയ്തിട്ടില്ല. മോശമായ ഒന്നും പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നാട്ടുകാർ പറയുന്നുണ്ട് അവരോട് പോകാൻ. പക്ഷെ അതൊന്നും കേൾക്കാതെ കത്തി കേറുകയായിരുന്നു. ഞാൻ പ്രതികരിക്കാൻ ഒന്നും പോയില്ല.

പർദ്ദ ഇട്ടതാണോ പ്രശ്നം എന്ന ചോദ്യത്തിന് നിങ്ങളുടെ ഈ കാഴ്ചപ്പാടിനും മനസികാവസ്ഥക്കും മരുന്നില്ല എന്നാണ് ഞാൻ പറഞ്ഞത്. നിങ്ങളെ ഒരു കാരണവശാലും വിടില്ല മടങ്ങി പോകണം എന്നാണ് പറഞ്ഞത്. ഇന്ന് അവശ്യ സർവീസും എമെർജൻസി സർവീസും മാത്രേ അനുവദിക്കൂ എന്ന് പറഞ്ഞു. അത്രേ ഞാൻ പറഞ്ഞുള്ളു.

നിനക്ക് എത്ര ഹിന്ദു സുഹൃത്തുക്കൾ ഉണ്ട് എന്ന് എന്ത് കാര്യത്തിനാ ഞാൻ ചോദിക്കുന്നത് ? ഹിന്ദു കൂട്ടുക്കാരില്ലാത്ത മുസ്‌ലിംസ് ഉണ്ടോ ? മുസ്ലിം കൂട്ടുക്കാരില്ലാത്ത ഹിന്ദുക്കളുണ്ടോ ?

ഞൻ എത്രയോ വാഹനം തിരിച്ചു വിട്ടു . ഡോക്യുമെന്റ് ഇല്ലാത്ത വാഹനം തിരികെ പോയ് ഡോക്യുമെന്റ് ആയി തിരിച്ചു വന്നു. അതൊന്നും കാണിക്കുന്നില്ല . വളരെ മോശമായാണ് പ്രതികരിച്ചത്. എന്റെ പേര് നോക്കിയാണ് അവർ പ്രതികരിക്കാൻ തുടങ്ങിയത്. എവിടെ വെച്ച് വാഹനം തടയപ്പെട്ടാലും ഇങ്ങനെ ഒരു സംഭവം ആസൂത്രണം ചെയ്ത് വന്നതുപോലെയാണ് എനിക്ക് തോന്നിയത്.

പൊലൂഷനും വൈലേഷനും ഞാൻ കേസെടുത്തിട്ടുണ്ട്. ഒന്ന് രണ്ടുപേർ ഗൾഫിൽ നിന്ന് എനിക്ക് പരാതി അയച്ച് തന്നിട്ടയുണ്ട്. മത സ്‌പർദ്ദ വളർത്താൻ ആര്യ മിത്ര എന്ന ഫേസ്ബുക്ക് പ്രൊഫൈലിനെതിരെ ഐടി ആക്ട് പ്രകാരം നടപടി സ്വീകരിക്കണം എന്ന് പറഞ്ഞ് പരാതി ലഭിച്ചിട്ടുണ്ട്. വളരെ മോശമായ പോസ്റ്റുകൾ എനിക്ക് ആളുകൾ അയച്ച് തന്നിരുന്നു. ആ പയ്യന്റെ ഫേക്ക് ഐഡി ആണ് ആര്യ മിത്ര.

ആ വിഷയത്തെ കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല. അത് ഡ്യൂട്ടിക്കിടയിൽ നടന്ന ഒരു സംഭവം. അത്രയേ ഉള്ളു. അല്ലാതെ അതിനകത്ത് വേറെ കാര്യമൊന്നുമില്ല. ആ വിഷയത്തിൽ പല രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകർ ഇടപ്പെട്ടു. അവർക്കത്തിന്റെ സത്യം ബോധ്യപ്പെട്ടു. സിഐയെ വിളിച്ച് സംസാരിച്ചു. അവർക്കത് ബോധ്യപ്പെട്ടു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close