NEWSTECHTrendingWORLD

സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളോ വീഡിയോകളോ നിങ്ങളുടെ സമ്മതം കൂടാതെ പ്രചരിപ്പിച്ചേക്കാം എന്ന് തോന്നിയാൽ ഉടൻ പരാതി നൽകാം; ചെയ്യേണ്ടത് ഇത്രമാത്രം; റിവഞ്ച് പോണ്‍ അവസാനിപ്പിക്കാൻ പുതിയ പദ്ധതിയുമായി മെറ്റ

കൊച്ചി: ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രതികാര അശ്ലീല വിഡിയോകള്‍ പ്രചരിപ്പിച്ച് സ്വകാര്യത ചൂഷണം ചെയ്യുന്ന പ്രവണതയാണ് ഇന്ന് പൊതുവെ കണ്ട് വരുന്നത്. എന്നാൽ ഇതിനെ ശക്തമായി എതിർക്കാൻ നടപടി സ്വീകരിച്ചിരിക്കുകയാണ് മെറ്റ. ലോകത്ത് എവിടെയുമുള്ളവർക്കും ഈ സംവിധാനം ഉപയോ​ഗപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള പരാതി പരിഹാര സംവിധാനമാണ് ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത്.

സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളോ വിഡിയോകളോ, അവരുടെ സമ്മതം വാങ്ങാതെ പ്രചരിപ്പിച്ചേക്കാം എന്നു തോന്നിയാല്‍ StopNCII.org എന്ന ആഗോള വെബ്‌സൈറ്റില്‍ പരാതി നൽകാം. സുരക്ഷിതമായ ഓൺലൈൻ അനുഭവം കെട്ടിപ്പടുക്കുന്നതിനും പ്രദാനം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഇന്ത്യയിലെ സ്ത്രീകളുടെ സംരക്ഷണത്തിനായി നിരവധി സുരക്ഷാ നടപടികൾ ആവിഷ്‌ക്കരിച്ചുവെന്നാണ് മെറ്റ ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നത്. ഉപയോക്താക്കളെ ഓൺലൈനിൽ പരിരക്ഷിക്കുന്നതിനായി കമ്പനി വർഷങ്ങളായി നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുന്നു. കൂടാതെ സ്ത്രീകളുടെയും കുട്ടികളുടെയും ഓൺലൈൻ സുരക്ഷ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ ഇതിനോടകം മെറ്റ പ്രഖ്യാപിച്ചു കഴിഞ്ഞു. സമ്മതമില്ലാതെ എടുക്കുന്ന സ്വകാര്യഭാഗ ചിത്രങ്ങളുടെ വ്യാപനത്തെ ചെറുക്കുന്നതിന് മെറ്റാ പ്രഖ്യാപിച്ച പ്രധാന സംരംഭമാണ് StopNCII.org. ഇരകൾക്ക് അവരുടെ സ്വകാര്യ ചിത്രങ്ങൾ മുൻ‌കൂട്ടി ഹാഷ് ചെയ്യാൻ അനുവദിക്കുന്ന ഒരു എമർജൻസി പ്രോഗ്രാമാണ്, അതിനാൽ ആരെങ്കിലും മനപ്പൂര്‍വ്വം മെറ്റ പ്ലാറ്റ്ഫോമില്‍ സ്വകാര്യ ദൃശ്യങ്ങള്‍ ഇടാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല.

ഇത്കൂടാതെ മലയാളമുൾപ്പെടെ മറ്റ് 11 ഇന്ത്യന്‍ ഭാഷകളിലുമായി സേഫ്റ്റി ഹബ്ബ് പദ്ധതി ഉൾപ്പെടെ നിരവധി പദ്ധതികളാണ് മെറ്റ ആവിഷ്കരിക്കുന്നത്. ഇംഗ്ലീഷ് ഇതര ഭാഷകൾ സംസാരിക്കുന്നവർക്ക് വിവരങ്ങൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിൽ ഭാഷാ തടസ്സം നേരിടുന്നു. ഇങ്ങനെയുള്ളവർക്ക് വളരെയേറെ സഹായകരമാണ് ഈ പദ്ധതി. ഇന്ത്യയിലെ കൂടുതൽ സ്ത്രീ ഉപയോക്താക്കളെ ഓൺലൈനിൽ സുരക്ഷിതമായി നിലനിർത്താൻ ഈ പദ്ധതിയിലൂടെ സാധിക്കും.

പോയിന്റ് ഓഫ് വ്യൂ എക്‌സിക്യൂട്ടീവ് എഡിറ്റർ ബിശാഖ ദത്തയും സെന്റർ ഫോർ സോഷ്യൽ റിസർച്ചിലെ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ജ്യോതി വധേരയുമാണ് മെറ്റയുടെ ആഗോള വനിതാ സുരക്ഷാ വിദഗ്ധ ഉപദേശകരിലെ ആദ്യ ഇന്ത്യൻ അംഗങ്ങൾ. കൂടാതെ കണക്ട് ചെയ്യുക, സഹകരിക്കുക, സൃഷ്ടിക്കുക: പാൻഡെമിക് സമയത്ത് സ്ത്രീകളും സോഷ്യൽ മീഡിയയും’ എന്ന തലക്കെട്ടിൽ സ്ത്രീകളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചാ പ്രബന്ധവും മെറ്റ റിലീസ്സ് ചെയ്യും.

എന്താണ് റിവഞ്ച് പോണ്‍ ?

ഒരാളുമായി പങ്കുവയ്ക്കുന്ന സ്വകാര്യ നിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി വയ്ക്കുകയും, ഈ വ്യക്തി പിന്നീട് ഏതെങ്കിലും അവസ്ഥയില്‍ ആ ബന്ധം തുടരാതിരിക്കുമ്പോഴോ, ആ വ്യക്തിയോട് പ്രതികാരം തോന്നുമ്പോഴോ നേരത്തെ ചിത്രീകരിച്ച് ദൃശ്യങ്ങള്‍, ഫോട്ടോകള് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന രീതിയെ ആണ് റിവഞ്ജ് പോണ്‍ എന്നു വിളിക്കുന്നത്. ഇത്തരം കേസുകളില്‍ സ്ത്രീകളാണ് സിംഹഭാഗവും ഇരകളാകുന്നത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close