INDIANEWS

ഞാൻ പെണ്ണാണ്, എനിക്ക് പൊരുതാനറിയാം; കോൺഗ്രസ് അതിന് അവസരം നൽകിയില്ല; സാമൂഹ്യസേവനത്തിന് വേണ്ടിയാണ് ബിജെപിയിൽ ചേർന്നതെന്നും പ്രിയങ്ക മൗര്യ

ലക്‌നൗ : കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതിന് ശേഷം തന്റെ പ്രധാനം ലക്ഷ്യം സാമൂഹ്യസേവനമാണെന്ന് വ്യക്തമാക്കി പ്രധാന ലക്ഷ്യം പ്രിയങ്ക മൗര്യ. ബിജെപിയാണ് പൊതുജന സേവനത്തിനായുള്ള മികച്ച വേദി പ്രധാനം ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു. ബിജെപി അംഗത്വം സ്വീകരിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പ്രിയങ്ക മൗര്യ.

സാമഹ്യ സേവനത്തിനായുള്ള മികച്ച വേദിയ്‌ക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നത്. കോൺഗ്രസിലായിരുന്നു തന്റെ പ്രവർത്തനം. ഞാൻ പെണ്ണാണ്, എനിക്ക് പൊരുതാൻ കഴിയും എന്നാണ് പാർട്ടിയുടെ മുദ്രാവാക്യം. എന്നാൽ അതിന് വിപരീതമാണ് കോൺഗ്രസിന്റെ ചെയ്തികൾ. തനിക്ക് പോരാടാനുള്ള അവസരം കോൺഗ്രസ് നൽകിയില്ലെന്നും പ്രിയങ്ക മൗര്യ വ്യക്തമാക്കി.

തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ നന്മയ്‌ക്കായി കഠിനമായി പ്രവർത്തിച്ചു. സ്ത്രീകളുടെ വോട്ട് പിടിക്കാൻ ഞാൻ പെണ്ണാണ്, എനിക്ക് പോരാടാൻ കഴിയുമെന്ന മുദ്രാവാക്യം ഉപയോഗിച്ചു. എന്നാൽ തങ്ങളുടെ അവകാശത്തിന്റെ കാര്യം വന്നപ്പോൾ തങ്ങൾ പാർശ്വവൽക്കരിക്കപ്പെട്ടുവെന്നും പ്രിയങ്ക മൗര്യ കൂട്ടിച്ചേർത്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close