NEWSTrendingWORLD

അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികൾ; നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും

അബുദാബി: തിങ്കളാഴ്ച അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ മരിച്ച ഇന്ത്യക്കാർ പഞ്ചാബ് സ്വദേശികൾ. ഇവരുടെ മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് മൃതദേഹങ്ങൾ പഞ്ചാബിലെ അമൃത്സറിൽ എത്തിക്കും. ജനുവരി 17ന് ഉണ്ടായ ആക്രമണത്തിൽ ജീവൻ നഷ്ടമായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് വേണ്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയതായി അംബാസഡർ സഞ്ജയ് സുധീർ അറിയിച്ചു. യുഎഇ സർക്കാരും അഡ്‌നോക് ഗ്രൂപ്പും നൽകിയ പൂർണ പിന്തുണയ്ക്ക് അംബാസഡർ നന്ദി പറഞ്ഞു. പഞ്ചാബ് സർക്കാരും ഏറെ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ രണ്ട് ഇന്ത്യക്കാർക്ക് പുറമെ ഒരു പാകിസ്ഥാൻ സ്വദേശിയും മുസഫയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മരിച്ചിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ആറ് പേരിൽ രണ്ട് പേർ ഇന്ത്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്‍ച രാവിലെയാണ് അബുദാബിയിൽ രണ്ടിടങ്ങളിൽ സ്‍ഫോടനമുണ്ടായത്. രാവിലെ 10 മണിയോടെ മുസഫയിലും അബുദാബി വിമാനത്താവളത്തിന് സമീപത്തുള്ള നിർമാണ മേഖലയിലുമായിരുന്നു സ്‍ഫോടനങ്ങൾ.

മുസഫയിൽ മൂന്ന് പേർ മരണപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‍തു. മുസഫയിൽ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3ൽ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്. ഉടൻ തന്നെ തീ പിടുത്തം നിയന്ത്രണ വിധേയമാക്കാൻ അധികൃതർക്ക് സാധിച്ചു. യെമനിലെ ഹൂതി വിമതർ നടത്തിയ ഡ്രോൺ ആക്രമണമാണ് സ്‍ഫോടനങ്ങൾക്ക് കാരണമായതെന്ന് തിങ്കളാഴ്‍ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close