NEWSSocial MediaTrendingWORLD

എനിക്കും ഒരു ദിവസം പോലീസാകണം; 9 വയസുകാരന്റെ മോഹം നിറവേറ്റി നൽകി അബുദാബി പോലീസ്; പോലീസ് കുപ്പായവും തൊപ്പിയും ധരിച്ച് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുന്ന ഖലീഫയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അബുദാബി: ഒരു ദിവസമെങ്കിലും പോലീസ് ഉദ്യോഗസ്ഥനാകണമെന്ന് വിർജീനിയ ഇന്റർനാഷണൽ പ്രൈവറ്റ് സ്‌കൂളിലെ 9 വയസുകാരന് മോഹം. കുരുന്നി​ന്റെ ആ​ഗ്രഹം അറിഞ്ഞ അബുദാബി പോലീസ് അത് നിറവേറ്റി നൽകി. ഖലീഫ എന്ന വിദ്യാർത്ഥിയുടെ സ്പ്നമാണ് പൂവണിഞ്ഞത്.

പോലീസ് കുപ്പായവും തൊപ്പിയും ധരിച്ച് ഉദ്യോഗസ്ഥരോടൊപ്പം ജോലി ചെയ്യുന്ന ഖലീഫയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്. സ്റ്റേഷന്റെ വിപുലമായ കൺട്രോൾ സെന്ററിലും ഔദ്യോഗിക സുരക്ഷാ പട്രോളിംഗ് വാഹനത്തിലും പ്രവർത്തിക്കാനുള്ള അവസരം ഖലീഫയ്ക്ക് ലഭിച്ചു.

50-ാമത് യു.എ.ഇ ദേശീയ ദിനവും അന്തർദേശീയ വികലാംഗ ദിനവും ആഘോഷിക്കുന്ന വേളയിൽ ഖലീഫയുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിൽ സന്തോഷമുണ്ടെന്ന് അബുദാബി പോലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close