KERALANEWS

ജില്ലയിലെ വാക്‌സിനേഷൻ നടപടികൾ വേഗത്തിൽ ; വാക്‌സിനേഷൻ സമയം രാത്രി 11 വരെ

എറണാകുളം : ഓണാഘോഷവും ആൾ തിരക്കും കോവിഡ് വ്യാപനത്തിന് കാരണം ആകാതിരിക്കാൻ എറണാകുളം ജില്ലയിലെ വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കുന്നു. സ്വകാര്യ ആശുപത്രിയിലെ വാക്സിനേഷൻ സമയം രാത്രി 11 വരെ ആക്കുന്നു. മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെയും ഇവിടെ വാക്സിൻ ലഭ്യമാകും. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്ക് ഒപ്പം സ്വകാര്യ ആശുപത്രികളിലെ വാക്‌സിന്‍ സൗകര്യവും ഉപയോഗിച്ച്‌ പരമാവധി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം.

ഇപ്പോള്‍ 3.85 ലക്ഷം ഡോസ് കൊവിഷീല്‍ ഡും, 5919 ഡോസ് കോവാക്‌സീനും, 359 ഡോസ് സ്പുട്‌നിക് വാക്‌സിനും ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി ലഭ്യമാണ്.സ്വകാര്യ ആശുപത്രകള്‍ രാത്രി 11 മണി വരെ വാക്‌സിനേഷന് സൗകര്യം നല്‍കും. മന്‍കുട്ടി രജിസ്‌ട്രേഷന്‍ ഇല്ലാതെ തന്നെ ഇവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കാം. പകല്‍ സമയങ്ങളില്‍ വിവിധ ജോലികളില്‍ വ്യാപൃതരായവര്‍ക്കും രാത്രി 11 മണിവരെയുള്ള സമയം ഗുണകരമാകും.

ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നിലവിലെ വാക്‌സിനേഷന്‍ സമയത്തിനു പുറമെ വൈകീട്ട് 5 മണി മുതല്‍ രാത്രി 11 മണി വരെയാണ് വാക്‌സിനേഷനു പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയത്. ആഗസ്റ്റ് 20 മുതല്‍ 23 വരെയാണ് പ്രത്യേക സൗകര്യമുണ്ടാവുക. സര്‍ക്കാര്‍ നിശ്ചയിച്ച 780 രൂപ നിരക്കില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കാം. 18 വയസ്സിനു മുകളില്‍ വാക്‌സിന്‍ ലഭ്യമാകാത്ത ആളുകള്‍ക്കും രണ്ടാമത്തെ ഡോസ് വാക്‌സിന്‍ എടുക്കാന്‍ സമയമായവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close