KERALANEWS

ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ സ്‌കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു

ഓച്ചിറ. ദേശീയ പാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്കുപിന്നിൽ സ്‌കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു,ബന്ധുവിന് പരുക്ക്. കൊച്ചുമുറി പറമ്പിൽ കിരൺബാബു(നന്ദു-18)ആണ് മരിച്ചത്.

മാമന്റെ മകനായ ഗൗതം(20)ആണ് പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ ഉള്ളത്. കിരണിന്റെ അമ്മാവൻ ഓച്ചിറയിൽ സ്വകാര്യാശുപത്രിയിൽ ചികിൽസയിലാണ്.

ഇദ്ദേഹത്തിന് ഭക്ഷണവുമായി വരികയായിരുന്നു ഇരുവരും. ടൈറ്റാനിയത്തിലേക്കു ലോഡുമായി പോയ ലോറി തകരാറായി ദേശീയ പാത അരികിൽ നിർത്തിയിട്ടിരുന്നതാണ്. എതിരേ വാഹനം വന്നപ്പോൾ ഒതുക്കിയവഴി ഇടിച്ചതാണ്എന്നു കരുതുന്നു. അപ്പോൾതന്നെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും കിരൺ മരിച്ചു. ഗൗതം അബോധാവസ്ഥയിലായതിനാൽ ഇവരെ തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. കിരണിന്റെ പിതാവ് ബാബുക്കുട്ടൻ രണ്ടുവർഷംമുമ്പ് മരിച്ചതാണ്. മാതാവ് സിന്ധു. ഒരു സഹോദരനുണ്ട്. ഗൗതമിന്റെ പിതാവാണ് ആശുപത്രിയിലുള്ളത്. മാതാവ് കോവിഡ് മൂലം മരിച്ചതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close