INDIANEWS

നിയന്ത്രണം വിട്ട കാർ പാലത്തിൽ ഇടിച്ച് താഴേക്ക്; ബിജെപി എംഎൽഎയുടെ മകനടക്കം 7 മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; പ്രധാനമന്ത്രി അനുശോചിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ സെല്‍സുരയില്‍ വാഹനാപകടം. അപകടത്തിൽ ബിജെപി എംഎൽഎയുടെ മകനടക്കം ഏഴു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു. അവിഷ്കർ രഹാങ്ഡാലയാണ് ബിജെപി എംഎല്‍എ വിജയ് രഹാങ്ഡാലയുടെ മകൻ. പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച് കാര്‍ താഴേക്കു മറിയുകയായിരുന്നു.

ഡിയോലിയിൽനിന്ന് വാർധയിലേക്ക് പോകുന്നതിനിടെ സെൽസുരയ്ക്കടുത്താണ് കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായത്. രാത്രി ഒന്നരയോടെയാണ് അപകടം നടന്നതെന്ന് പൊലീസ് അറിയിച്ചു. വാർധയിലെ സവാൻഗി മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. വിദ്യാർഥികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close