INDIANEWS

യുവാവിന്റെ വയറ്റിൽ വല്ലാത്തൊരു നീറ്റൽ ; ഒടുവിൽ വയറ്റിൽ നിന്ന് പുറത്തെടുത്ത് എന്താണെന്ന് അറിയേണ്ടേ?

ജയ്പൂർ: പൂച്ച മാന്തിയതാണെന്ന് തെറ്റിദ്ധരിച്ച്‌ അസഹ്യമായ വേദനയോടെ ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് വെടിയുണ്ട. രാജസ്ഥാനിലെ മൽവാരയിലാണ് സംഭവം. നേമി ചന്ദ് എന്ന യുവാവിന്റെ വയറ്റിൽ നിന്നുമാണ് വെടിയുണ്ട നീക്കം ചെയ്തത്.

വയറ്റിൽ വല്ലാത്തൊരു നീറ്റലോടെയാണ് ചന്ദ്‌ ഉറക്കമുണർന്നത്. കണ്ണുതുറന്നു നോക്കിയപ്പോൾ വാരിയെല്ലിനോട് ചേർന്ന് നല്ല വേദന. തൊട്ടപ്പുറത്തുകൂടി ഒരു പൂച്ച പാഞ്ഞുപോവുന്നത് കണ്ടപ്പോൾ പൂച്ച മാന്തിയതാവും എന്ന് കരുതി.

എന്നാൽ, മണിക്കൂറുകൾ പിന്നിട്ടിട്ടും അയാളുടെ വേദന കുറഞ്ഞില്ല. ഒടുവിൽ അയാൾ റൂം മേറ്റ്സിനോട് സംഭവം പറഞ്ഞു. റൂമിലുള്ളവരുടെ വിശദമായ അന്വേഷണത്തിൽ കിടക്കയിൽ നിന്ന് ഒരു വെടിയുണ്ടയുടെ ഷെൽ കണ്ടെടുത്തു. അപ്പോഴാണ് തന്നെ പൂച്ച മാന്തിയതല്ല, ആരോ വെടിവെച്ചതാണ് എന്ന് ചന്ദ് തിരിച്ചറിയുന്നത്.

ആശുപത്രിയിലെത്തി എക്സ്റേ എടുത്തപ്പോൾ ഡോക്ടർമാർ നേമിചന്ദിന്റെ നെഞ്ചിൻകൂടിൽ വെടിയുണ്ട കണ്ടെത്തി. ഈ ഉണ്ട അയാളുടെ ആന്തരികാവയവങ്ങളിൽ തുളച്ചു കയറാതെ തലനാരിഴയ്ക്കാണ് അയാൾ രക്ഷപ്പെട്ടത്. ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് വെടിയുണ്ട പുറത്തെടുത്തത്തോടെ ഇയാൾ അപകടനില തരണം ചെയ്തെന്ന് ഡോക്ടർമാർ പറഞ്ഞു.

നേമിചന്ദിന് പൂച്ച മാന്തിയതല്ല, വെടിയേറ്റതാണ് എന്നു ബോധ്യപ്പെട്ടതോടെ, മൽവാര പൊലീസ് വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close