INDIANEWS

ബലമായി ആസിഡ് കുടിപ്പിച്ചു… ആന്തരികവായവങ്ങൾ വെന്തുരുകി അത്യാസന്ന നിലയിൽ യുവതി ആശുപത്രിയിൽ; നടുക്കം വിട്ടുമാറാതെ ഉറ്റവർ….

യുവതിയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത. ബലമായി ആസിഡ്​ കുടിപ്പിച്ച 25 കാരി അത്യാസന്ന നിലയിൽ ആശുപത്രിയിൽ. ജൂൺ 28നാണ്​ സംഭവം നടന്നത്. അത്യാസന്ന നിലയിൽ കഴിയുന്ന യുവതി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്​.ഭർത്താവും സഹോദരിയും ചേർന്നാണ് യുവതിയെ ബലമായി ആസിഡ്​ കുടിപ്പിച്ചത്.

പ്രസ്തുത വിഷയത്തിൽ പോലീസോ മാധ്യമങ്ങളോ കൃത്യമായി ഇടപെടാത്തതിനെത്തുടർന്ന്
ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവൽ മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്​ കത്തെഴുതിയതോടെയാണ്​ സംഭവം പുറം ലോകമറിയുന്നത്.യുവതിയെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യ നില മോശമായതോടെ വിദഗ്​ധ ചികിത്സക്കായി ജൂലൈ 18ന്​ ഡൽഹിയിലെത്തിക്കുകയായിരുന്നു.
തുടർന്നാണ് യുവതിയുടെ സഹോദരൻ വനിത കമ്മീഷനുമായി ബന്ധപ്പെടുകയും സംഭവം അറിയിക്കുകയും ചെയ്​തത്.

സംഭവം നടന്ന് അഞ്ചുദിവസത്തിന്​ ശേഷമാണ്​ യുവതിയുടെ മാതാവിൻറെ പരാതിയിൽ പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​തതെന്ന ആരോപണം ശക്തമാകുന്നുണ്ട്.സ്​ത്രീധന നിരോധന നിയമപ്രകാരം മാത്രമാണ് ഭർത്താവിനെതിരെ കേസ്​ രജിസ്റ്റർ ചെയ്തത്. മറ്റു നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷൻ അയച്ച കത്തിൽ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close