KERALANEWSTop News

തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണം സംഘടനാ സംവിധാനത്തിലെ പോരായ്മകൾ; അച്ചടക്ക നടപടിക്ക് ഒരുങ്ങി മുസ്‌ലിം ലീ​ഗ്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽ‌വിയിൽ അച്ചടക്ക നടപടിക്ക് ഒരുങ്ങി മുസ്‌ലിം ലീ​ഗ്. തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം സംഘടനാ സംവിധാനത്തിലെ പോരായ്മകൾ ആണെന്ന് മുസ്‌ലിം ലീ​ഗ് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ചു. നിയമസഭ തെരഞ്ഞെടുപ്പിൽ നാല് സിറ്റിംഗ് സീറ്റിലുൾപ്പെടെ 12 മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ച് പഠിച്ചാണ് സമിതി ഇന്ന് റിപ്പോർട്ട് നൽകിയത്. പല മണ്ഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം മുതൽ പിഴവുകൾ പറ്റിയെന്നാണ് സമിതിയുടെ കണ്ടെത്തൽ.

തെരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഏകോപനമുണ്ടായില്ല. ലീഗ് മണ്ഡലം കമ്മിറ്റി പിരിച്ചുവിടണമെന്നും റിപ്പോർട്ടിൽ പറയുന്നു. കളമശ്ശേരിയിൽ വിഭാഗീയത തോൽവിക്ക് കാരണമായി. പല നേതാക്കളും പ്രചരണത്തിൽ നിന്ന് വിട്ടുനിന്നു. കുറ്റ്യാടിയിലും ഏകോപനമുണ്ടായില്ല. തിരുവമ്പാടിയിൽ വോട്ടുകൾ ക്രോഡീകരിക്കുന്നതിൽ പാളിച്ച പറ്റി. അഴീക്കോട് തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് ആത്മാർത്ഥതയുണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ മാസം 27 ന് ചേരുന്ന ലീഗ് നേതൃയോഗം അച്ചടക്ക നടപടിയെടുക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close