Breaking NewsKERALANEWS

സംയുക്ത സൈനിക മേധാവിയെ അപമാനിച്ച രശ്മിതയെ കൈവിട്ട് പിണറായി വിജയനും; ബിപിൻ റാവത്തിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുടെ പേരിൽ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ; എന്തുതരം നടപടിയെന്ന് വ്യക്തമാക്കാതെ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റുപ്പ്

തി​രു​വ​ന​ന്ത​പു​രം: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവിയെ അപകീർത്തിപ്പെടുത്തുന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട സ​ര്‍​ക്കാ​ര്‍ പ്ലീ​ഡ​ര്‍ അ​ഡ്വ.​ ര​ശ്മി​ത രാ​മ​ച​ന്ദ്ര​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പിന്റെ പ്രതികരണത്തിന് പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം. മുഖ്യമന്ത്രി പിണറായി വിജയനുമായി ആലുല ​ഗസ്റ്റ് ഹൗസിൽ ചർച്ച നടത്തിയതിന് ശേഷമായിരുന്നു എ.ജിയുടെ പ്രതികരണം.

സ്വാ​ഭാ​വി​ക നടപടി ഉണ്ടാകും, എന്നാൽ എ​ന്തു ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​കു​ക​യെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​നാ​കി​ല്ലെ​ന്നമായിരുന്നു എ​.ജി വ്യക്തമാക്കിയത്. മു​ഖ്യ​മ​ന്ത്രി​യു​മാ​യി സാ​ധാ​ര​ണ കൂ​ടി​ക്കാ​ഴ്ച മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. അ​തി​ന​പ്പു​റം ഒ​ന്നു​മി​ല്ലെന്നും അദ്ദേഹം പറഞ്ഞു. സ​ർ​വ​ലാ​ശാ​ല വി​.സി നി​യ​മ​ന​ങ്ങ​ളി​ൽ അ​ഭി​പ്രാ​യം പ​റ​യാ​നി​ല്ലെ​ന്നും ഗോ​പാ​ല​കൃ​ഷ്ണ​ക്കു​റു​പ്പ് വ്യ​ക്ത​മാ​ക്കി. ​ഗവ​ർ​ണ​ർ​ക്ക​ല്ല സ​ർ​ക്കാ​രി​നാ​ണ് എ​.ജി നി​യ​മോ​പ​ദേ​ശം ന​ൽ​കു​ന്ന​തെന്നും അദ്ദേഹം പറഞ്ഞു. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി എ.ജി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ നിലപാടുകള്‍ക്കെതിരായ പരാമര്‍ശത്തില്‍ രശ്മിത രാമചന്ദ്രനെതിരെ ബിജെപിയും വിമുക്ത ഭടന്മാരും രം​ഗത്തെത്തിയിരുന്നു. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പിന് വിമുക്തമ ഭടന്മാര്‍ കത്ത് നല്‍കിയിരുന്നു.

മരണം ആരെയും വിശുദ്ധനാക്കുന്നില്ലെന്ന വാദത്തോടെയായിരുന്നു രശ്മിതയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങള്‍. എജി രശ്മിതയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിമുക്ത ഭടന്മാരുടെ കത്ത്. കരസേനയില്‍ നിന്ന് വിരമിച്ച ക്യാപ്റ്റന്‍ സുന്ദരന്‍ കെ, രംഗനാഥന്‍ ഡി, വ്യോമ സേനയില്‍ നിന്ന് വിരമിച്ച സാര്ജന്‍റ് സഞ്ജയന്‍ എസ്, സോമശേഖരന്‍ സി ജി എന്നിവരാണ് എജിയെ സമീപിച്ചത്. ബിപിന്‍ റാവത്തിന്‍റെ അപ്രതീക്ഷിത വിയോഗത്തില്‍ രാജ്യമൊന്നായി കേഴുമ്പോഴാണ് സര്‍ക്കാര്‍ പ്ലീഡറുടെ അപമര്യാദാപരമായ പ്രസ്താവനയെന്നാണ് കത്തിലെ പരാമര്‍ശം. ഉത്തരവാദിത്തമുള്ള പദവിയിലുള്ള ജീവനക്കാരിയുടെ ഇത്തരം പരാമര്‍ശങ്ങള്‍ തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും എജിക്കുള്ള കത്തില്‍ വിശദമാക്കുന്നു.

ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്നാണ് മൂന്ന് സേനകളുടെയും നിയന്ത്രണമുള്ള ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായിട്ടാണ് റാവത്തിനെ നിയമിച്ചതെന്നും കശ്മീരി പൗരനെ ജീപ്പിന്‍ മുന്നില്‍ കെട്ടിയ ഉദ്യോഗസ്ഥന്‍ മേജര്‍ ലിതുല്‍ ഗൊഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചത് റാവത്താണെന്നും രശ്മിത വിമര്‍ശനമുയര്‍ത്തിയിരുന്നു. സൈനികര്‍ വ്യാജമായി വികലാംഗരാണെന്ന് അവകാശം വാദം ഉന്നയിച്ചെന്ന് റാവത്ത് പറഞ്ഞതായി രശ്മിത കുറിപ്പില്‍ പറഞ്ഞിരുന്നു. സൈന്യത്തിലെ വനിതകളുടെ പ്രവേശനം, പൗരത്വ നിയമം എന്നിവയില്‍ അദ്ദേഹം പ്രതിലോമകരമായ നിലപാട് സ്വീകരിച്ചെന്നും രശ്മിത പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ലെന്ന വാചകത്തോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.

ഡിസംബർ 8ന് ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. സംയുക്ത സൈനിക മേധാവിയുടെ സുരക്ഷാഭടൻമാർ അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close