KERALANEWS

മഴക്കെടുതി; നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു: മന്ത്രി വി.എൻ വാസവൻ

കോട്ടയം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഉണ്ടായ നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചുവെന്നു മന്ത്രി വി എൻ വാസവൻ. റിപ്പോർട്ട് മന്ത്രിസഭ ഉടൻ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിൽ അപകടം ഉണ്ടായ ഇടങ്ങളിൽ തെരച്ചിൽ നിർത്തിയിട്ടില്ല. മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മണിമലയിൽ ഒരാൾക്കു പോലും ജീവഹാനിയില്ലെന്നും രാത്രി തന്നെ ഒറ്റപ്പെട്ടുപോയവരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

അതേസമയം, അറബിക്കടലിലെ ന്യൂനമര്‍ദം ദുര്‍ബലമായി. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ ശക്തി കുറഞ്ഞു. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 11 ജില്ലകളില്‍കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം നല്‍കിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close