celebrityNEWSTrending

‘ഇനി എ​ന്റെ പേരി​ന് മുന്നിൽ തല എന്ന വിശേഷണം ചേർക്കരുത്’; മാധ്യമങ്ങളോടും പൊതുസമൂഹത്തോടും അഭ്യർത്ഥനയുമായി നടൻ അജിത്ത് കുമാർ

ചെന്നൈ: സൂപ്പർതാരം അജിത്ത് എന്ന് പറയാതെ തല എന്ന വിശേഷണത്തിലാണ് ആരാധകർക്കിടയിൽ താരം അറിയപ്പെടുന്നത്. എന്നാൽ തന്നെ ഇനി മുതൽ ‘തല’ എന്ന് വിശേഷിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് അജിത് കുമാർ.

രജനീകാന്ത് സ്റ്റൈൽ മന്നൻ എന്നും വിജയ് ദളപതി എന്നും അറിയപ്പെടുന്നത് പോലെ തല എന്ന വിശേഷണത്തിനൊപ്പമാണ് മാധ്യമങ്ങളും അജിത്ത് കുമാറിനെ വിശേഷിപ്പിക്കാറ്. എന്നാൽ മാധ്യമങ്ങളോടും പൊതുസമൂഹത്തോടും ആരാധകരോടുമാണ് അജിത്തിന്റെ അഭ്യർത്ഥന ഇനി എന്നെ തല എന്ന് വിശേഷിപ്പിക്കരുത് എന്നാണ്. ജിത് കുമാർ തന്റെ പിആർഒ സുരേഷ് ചന്ദ്ര വഴിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇനി മുതൽ അജിത്, അജിത് കുമാർ, എ.കെ എന്നീ പേരുകൾ മാത്രം ഞാൻ പരാമർശിക്കപ്പെട്ടാൽ മതിയെന്നാണ് ആഗ്രഹം. ‘തല’ എന്നോ മറ്റെന്തെങ്കിലും വിശേഷണമോ എന്റെ പേരിന് മുന്നിലായി ഉപയോഗിക്കരുത്. തന്റെ പേരിലുള്ള ഔദ്യോഗിക ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട നടൻ കൂടിയാണ് അജിത്. മങ്കാത്ത എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ആരാധക സംഘടനയുടെ ഔദ്യോഗിക വിഭാഗത്തെ അജിത് പിരിച്ചുവിടുന്നതായി അറിയിച്ചു. ഫാൻസ് അസോസിയേഷനുകളിലെ മോശം പ്രവണതകളിലുള്ള അസംതൃപ്തി മൂലമായിരുന്നു ഈ നീക്കം.

തല എന്ന പേര് എവിടെ നിന്നാണ് വന്നതെന്ന് നോക്കാം. മാസ്സ് ഹീറോ എന്ന നിലയിലേക്ക് അജിത്തിനെ ഉയർത്തിയ ചിത്രവുമാണ് ദീന. സുരേഷ് ഗോപിയുടെ ജ്യേഷ്ഠൻ കഥാപാത്രം ആദ്യമായി വിളിച്ച ‘തല’ എന്ന ചെല്ലപ്പേര് തമിഴകത്തിന് അജിത്ത് എന്ന നടനോള്ള വികാരവായ്പ്പിലൂർന്ന വിളിയായി. വിഷ്ണുവർധൻ ഒരുക്കിയ ബില്ല റീമേക്ക് ആണ് തമിഴകത്തിന്റെ താരാപഥത്തിൽ അജിത്തിനെ രജിനിയുടെ പിൻമുറക്കാരനാക്കിയത്. അജിത്തിന്റെ പ്രതിനായക ഭാവമുള്ള നായകകഥാപാത്രങ്ങളുടെ ആവർത്തനം ആരംഭിക്കുന്നതും ബില്ലയിൽ നിന്നാണ്. 2003ന് ശേഷം കാർ റേസ് കമ്പം മൂലം അജിത് സിനിമകൾ കുറച്ചിരുന്നു.

സിനിമകളുടെ തെരഞ്ഞെടുപ്പിൽ തിരിച്ചടി വന്നപ്പോൾ ഏകൻ എന്ന ചിത്രത്തിന് ശേഷം അജിത് ബ്രേക്ക് എടുത്തു. കിരീടം തമിഴ് റീമേക്കിൽ പ്രകടനം ശ്രദ്ധിക്കപ്പെട്ടെങ്കിലും വൻവിജയമായില്ല. ഏകൻ,അസൽ എന്നീ ചിത്രങ്ങളിൽ അജിത്തിന്റെ ഇടപെൽ സ്‌ക്രിപ്ടിൽ ഉൾപ്പെടെ ഉണ്ടായെങ്കിൽ രണ്ട് സിനിമകളും ബോക്‌സ് ഓഫീസിൽ തലകുത്തി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ ആണ് അജിത് കുമാർ നായകനായ പുതിയ സിനിമ.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close