celebrityKERALANEWS

എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റോസിനെ ഫോണിൽ വിളിച്ച് നടൻ മോഹൻ ലാൽ; ഫോൺ കട്ട് ചെയ്തത് നേരിട്ട് കാണാമെന്ന് പറഞ്ഞ്

തിരുവനന്തപുരം: ആരോഗ്യ സർവ്വകലാശാല എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ റോസിനെ നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നടൻ മോഹൻ ലാൽ. കൂട്ടിക്കാലം മുതൽ ആരാധിക്കുന്ന പ്രിയ നടൻ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിന്റെ റോസ്.

തന്റെ പഠനത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്ള സ്വപ്‌നങ്ങളെല്ലാം സാക്ഷാൽ മോഹൻ ലാലിനോട് സംസാരിക്കാനായതിന്റെ സന്തോഷത്തിലാണ് റോസ്. ഇനിയും ഇതുപോലെ മുന്നേറാൻ കഴിയട്ടെയെന്നും മോഹൻലാലിന്റെ അഭ്യുദയകാംക്ഷികളുടെയും ആരാധാകരുടെയും നേതൃത്വത്തിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനസംഘടനയായ നിർണയത്തെ കുറിച്ചും ലാൽ റോസിനോട് സംസാരിച്ചു. നേരിട്ട് കാണാമെന്ന് പറഞ്ഞാണ് മോഹൻലാൽ ഫോൺ കട്ട് ചെയ്തത്.

ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ പല തിരിച്ചടികളോടും പൊരുതി ജയിച്ച് എംബിബിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടണം എന്നുള്ള സ്വപ്‌ന നേട്ടം കൈവരിച്ച റോസ് പാലക്കാട് ഒറ്റപ്പാലം പി കെ ദാസ് മെഡിക്കൽ കോളജിലെ വിദ്യാർത്ഥിനിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ അഭിഭാഷകൻ ജോസി വെണ്ണിക്കുളം ഗവൺമെന്റ് പോളിടെക്‌നിക് പ്രിൻസിപ്പിലായിരുന്ന ജൈനമ്മ ജോസി എന്നിവരുടെ മകളാണ് റോസ്. അമ്മ 2009ലും അച്ഛൻ 2016ലും മരിച്ചു. പിന്നീട് അമ്മയുടെയും അച്ഛന്റെയും ബന്ധുക്കളും മറ്റുള്ളവരുടേയും സഹായത്തോടെയാണ് റോസ് പഠിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close