celebrityNEWSviral

വസ്തു ഇടപാടിൽ തട്ടിപ്പിന് ഇരയായി സമ്പാദ്യത്തിന്റെ 70 ശതമാനവും നൽകേണ്ടി വന്നു; ജീവിതം തുറന്ന് പറഞ്ഞ് നടൻ സെയ്ഫ് അലി ഖാൻ

പുതിയ സിനിമയുടെ പ്രമോഷൻ വേളയിൽ ജീവിതത്തിൽ ഉണ്ടായ തട്ടിപ്പിനെ കുറിച്ച് പറഞ്ഞ് നടൻ സെയ്ഫ് അലി ഖാൻ. വസ്തു ഇടപാടിൽ തട്ടിപ്പിന് ഇരയായെന്നാണ് നടൻ വെളിപ്പെടുത്തിയിരിക്കുന്നത്. സെയ്ഫ്, റാണി മുഖർജി എന്നിവർ അഭിനയിച്ച ബണ്ടി ഔർ ബബ്ലി 2 സിനിമയുടെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

മുംബൈയിലെ ഒരു വസ്തു ഇടപാടിലാണ് താരം കബളിപ്പിക്കപ്പെട്ടത്. സമ്പാദ്യത്തിന്റെ എഴുപത് ശതമാനവും അന്ന് നഷ്ടമായെന്നും താരം പറയുന്നു. പുതിയ ചിത്രത്തിൽ റാണി മുഖർജിക്കൊപ്പം തട്ടിപ്പുകാരനായാണ് സെയ്ഫ് എത്തുന്നത്. ഇതിനിടയിലാണ് സ്വന്തം അനുഭവം താരം പറഞ്ഞത്. സിനിമയിലേതിന് സമാനായി ആർക്കൊപ്പമെങ്കിലും ചേർന്ന് ഒത്തു കളിച്ചിരുന്നോ എന്ന റാണി മുഖർജിയുടെ ചോദ്യത്തിനായിരുന്നു സെയ്ഫിന്റെ മറുപടി. താൻ തന്നെ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് സെയ്ഫ് മറുപടി നൽകി.

മുംബൈയിൽ വർഷങ്ങൾക്ക് മുമ്പ് താനൊരു വസ്തു വാങ്ങിയിരുന്നു. മൂന്ന് വർഷത്തിനുള്ളിൽ വസ്തു തനിക്ക് ലഭിക്കുമെന്ന് അവർ ഉറപ്പു നൽകി. ഇത് വിശ്വസിച്ച് സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും നൽകി. അന്നു വരെ സമ്പാദിച്ചതിന്റെ എഴുപത് ശതമാനത്തോളമാണ് താൻ നൽകിയത്. വലിയൊരു വസ്തു കച്ചവടമായിരുന്നു അത്. അതിനു വേണ്ടിയാണ് ഇത്രയധികം തുക നൽകിയത്.

ഇന്നുവരെ ആ വസ്തു തനിക്ക് ലഭിച്ചിട്ടില്ലെന്ന് താരം പറയുന്നു. ഉടൻ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അതിനിടയിലാണ് കോവിഡ് മഹാമാരി വരുന്നതെന്നും താരം പറഞ്ഞു.മുംബൈയിൽ പുതിയ വസതിയായിരുന്നോ വാങ്ങാനിരുന്നത് എന്ന റാണി മുഖർജിയുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു സെയ്ഫിന്റെ മറുപടി. ഒരു ഓഫീസ് കെട്ടിടത്തിന് വേണ്ടിയാണ് ഭീമമായ തുക സെയ്ഫ് നൽകിയത്.

കഴിഞ്ഞ വർഷമാണ് സെയ്ഫും ഭാര്യ കരീന കപൂറും കുഞ്ഞുങ്ങൾക്കൊപ്പം മുംബൈ ബാന്ദ്രയിലെ പാലി ഹിൽ ഏരിയയിൽ പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഈ വീടിനെ കുറിച്ചായിരുന്നു റാണിയുടെ ചോദ്യം.2005 ൽ പുറത്തിറങ്ങിയ റാണി മുഖർജി, അഭിഷേക് ബച്ചൻ ചിത്രത്തിന്റെ തുടർച്ചയാണ് ബണ്ടി ഓർ ബബ്ലി. സിദ്ധാന്ത് ചതുർവേദി, ശർവാലി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close